നിർമാണത്തിലിരുന്ന ബഹുനില പാർക്കിങ് കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: യശ്വന്തപുരയിൽ നിർമാണത്തിലിരുന്ന ബഹുനില പാർക്കിങ് കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. പാർക്കിങ് കേന്ദ്രത്തിന്റെ ഒന്നാമത്തെ നിലയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം.

ബംഗാൾ സ്വദേശി രാഹുൽ കുമാർ, ബിഹാർ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 തൊഴിലാളികൾ ഒന്നാംനിലയിൽ കിടപ്പുണ്ടായിരുന്നു. അഗ്നിശമനസേനയും പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

അപകടത്തെ തുടർന്ന് സൈറ്റ് എൻജിനീയറെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്ന് ആർ.എം.സി. യാർഡ് പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് മുകറാം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts