രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

മറ്റൊരു : പതിനാറാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് ജൂലൈ 18 ന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേഗത്തിൽ ആക്കിയത്. 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 21ന് വോട്ടെണ്ണൽ നടക്കും. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ ഭരണാധികാരി. ആകെ 4,03 പേർ ഉൾപ്പടെ 4,809 വോട്ടാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് കമ്മീഷണർ…

Read More

അടുത്ത രാഷ്ട്രപതി ആര്? സാധ്യത പട്ടികയിൽ യെദ്യൂരപ്പയും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടതിന് പിന്നാലെ രാജ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ജൂലൈ പകുതിയോടെ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പുതിയ രാഷ്ട്രപതി ആരാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ പേരിന് തന്നെയാണ് മുന്‍ഗണന. ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി തൃപ്തരാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂയൂരപ്പയുടെതാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. ബി…

Read More

സിറാജുദ്ദീന്‍ ഹഖാനിയുടെ ചിത്രം പുറത്ത് വിട്ട് താലിബാൻ ഭരണകുടം

ന്യൂഡൽഹി :താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ മുഖം പൂര്‍ണമായി വ്യക്തമാകുന്ന ചിത്രം ആദ്യമായി പുറത്ത് വിട്ട് താലിബാൻ ഭരണകൂടം. ഷാളുപയോഗിച്ച്‌ പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ പുറത്ത് വിട്ടിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ദേശീയ പൊലീസിന്റെ ബിരുദദാന ചടങ്ങിൽ എടുത്ത പുതിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. 2021 സെപ്തംബറില്‍ ഇദ്ദേഹം ഗവണ്‍മെന്റിന്റെ ഭാഗമായതിനുശേഷമാണ് ഹഖാനിയുടെ ചിത്രങ്ങള്‍ പുറംലോകവുമായി പങ്കുവെക്കുന്നത് ഒഴിവാക്കിയത്. ഹഖാനിയുടെ പുറത്തുവിട്ട മിക്ക ചിത്രങ്ങളും മുഖം ഭാഗികമായി മറച്ചതായിരുന്നു. അദ്ദേഹത്തിന് നിയമസാധുത…

Read More

താൻ രാജ്യം വിട്ട് പോയിട്ടില്ല ; സെലൻസ്കി

കീവ്: റഷ്യന്‍ അധിനിവേശം കൊടുംബിരി കൊണ്ട ഈ നാളുകകളിൽ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി രംഗത്ത്. സെലന്‍സ്‌കി പോളണ്ടിലേക്ക് പലായനം ചെയ്തെന്നാണ് റഷ്യന്‍ ദേശീയ വക്താവ് ആരോപിച്ചിരുന്നത്, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ആരോപണം യുക്രൈന്‍ ഔദ്യോഗികമായി തള്ളിയിരുന്നു. താൻ എവിടെയും പോയിട്ടില്ലെന്നും കീവിൽ തന്നെ ഉണ്ടെന്നും സെലൻസ് കി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും യുക്രൈന്‍ ദേശീയ പ്രതിരോധ കേന്ദ്രം അറിയിച്ചു.

Read More
Click Here to Follow Us