ബെംഗളൂരു: കർണാടക സർക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രം ഉൾപ്പെടുത്തി പേ സിഎം പോസ്റ്റർ പതിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പേസിഎം’, ‘40% ഇവിടെ സ്വീകരിക്കും’ എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ മുഖചിത്രം ചേർത്ത് പോസ്റ്റർ പതിപ്പിച്ചതിന് സമൂഹമാധ്യമ ടീമിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂ ആർ കോഡിന്റെ രൂപത്തിലാണ് ബസവരാജ് ബൊമ്മൈയുടെ ചിത്രം പതിച്ചിരുന്നത്. സമൂഹമാധ്യമ വിഭാഗം മുൻ തലവൻ ബിആർ നായിഡുവിനെ വസന്ദ് നഗറിലെ എംബസി അപ്പാർട്ട്മെന്റിൽ നിന്നാണ് പോലീസ് നാടകീയമായി പിടികൂടിയത്. നാല് പോലീസുകാർ ചേർന്ന്…
Read MoreTag: paycm
‘പേസിഎം’ പ്രചരണത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: തന്നെയും ബിജെപിയെയും അഴിമതി ചാർത്താനുള്ള ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമെന്ന് ബൊമ്മൈ ആഞ്ഞടിച്ചു. പെസിഎം പ്രചാരണം കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ പ്രതിച്ഛായ മാത്രമല്ല, എന്റെ പ്രതിച്ഛായയും തകർക്കാനുള്ള ചിട്ടയായ പ്രചാരണമാണിത്. ഉടൻ കേസെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ബെംഗളൂരുവിൽ പ്രത്യക്ഷപ്പെട്ട “പേസിഎം” പ്രചാരണത്തെക്കുറിച്ച് ബൊമ്മൈ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. ഇത്തരം കള്ളപ്രചരണത്തിന് ഒരു വിലയുമില്ല. കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം…
Read More