ന്യൂഡൽഹി : സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായി ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം. 1950 നവംബർ…
Read MoreTag: PASSED AWAY
നടൻ മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു
കൊച്ചി: നടന് മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Read Moreകേരള രഞ്ജി മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു
കൊച്ചി: കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന് 68 വയസായിരുന്നു. 45 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്ന് 2,358 റൺസ് നേടിയിട്ടുണ്ട്. മുൻ ദേശീയ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി അംഗമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ അപക്സ് കൗൺസിൽ അംഗമായിരുന്നു.
Read Moreനടൻ സി.വി ദേവ് അന്തരിച്ചു
കോഴിക്കോട്: സിനിമാ – നാടക നടൻ സി.വി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ദേവ് കോഴിക്കോട് സ്വദേശിയാണ്. ‘യാരോ ഒരാള്‍’ ആണ് ആദ്യ സിനിമ. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയം’ ചിത്രത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങിയവ ദേവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും എന്നീ ചിത്രങ്ങളിലും…
Read Moreനടൻ ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ് :തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു . 71 വയസായിരുന്നു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു 220 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1977-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത…
Read Moreനടി വിജയലക്ഷ്മി അന്തരിച്ചു
ചെന്നൈ: തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി വിജയലക്ഷ്മി അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരകളില്‍ അമ്മവേഷങ്ങളിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയമായത്. ഏകദേശം പത്തോളം സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചുണ്ട്. ഭാരതിക്കണ്ണമ്മ എന്ന പരമ്പരയിലൂടെയാണ് വിജയലക്ഷമി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതില്‍ മുത്തശ്ശിയുടെ വേഷമായിരുന്നു ചെയ്തത്. ‘ശരവണന് മീനാക്ഷി’, ‘മുത്തഴക്’, ‘ഈറമാന റോജാവേ’ എന്നിങ്ങനെ അമ്പതോളം പരമ്പരകളില്‍ വേഷമിട്ടു.
Read Moreനടൻ മനോബാല അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read Moreഗായിക അമൃത സുരേഷിന്റെ പിതാവ് പിആർ സുരേഷ് അന്തരിച്ചു
കൊച്ചി: പ്രമുഖ ഓടക്കുഴൽ വാദ്യ വിദഗ്ധനും ഗായിക അമൃത സുരേഷിന്റെ പിതാവുമായ എളമക്കര അമൃത വർഷിണിയിൽ പി.ആർ സുരേഷ് (60) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിൽ മകൾ അമൃതയുടെ ഫ്ലാറ്റിൽ വച്ച് സ്ട്രോക്ക് വന്നതിനെ തുടർന്ന് സുരേഷ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈല സുരേഷ് ആണ് പത്നി. ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് എന്നിവർ മക്കളാണ്. മരുമകൻ സംഗീത സംവിധായകൻ ഗോപി സുന്ദർ. ഭൗതിക ശരീരം വെണ്ണല കെന്റ് നാലുകെട്ടിൽ ബുധൻ രാവിലെ 10 മണിവരെ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് പച്ചാളം ശ്മശാനത്തിൽ…
Read Moreബോളിവുഡ് നടൻ സമീർ ഖാഖർ അന്തരിച്ചു
ബോളിവുഡ് നടന് സമീര്‍ ഖാഖര്‍ അന്തരിച്ചു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം. നടന്റെ സഹോദരന് ഗണേഷ് ഖാഖറാണ് മരണവിവരം പുറത്ത് വിട്ടത് . ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വസന സംബന്ധമായും മൂത്രാശയ സംബന്ധമായുമുള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് സഹോദരന് ഗണേഷ് അറിയിച്ചു. പുലര്‍ച്ചെ 4.30 നാണ് മരണം സംഭവിച്ചത്. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളായ നുക്കഡ്, സര്‍ക്കസ് എന്നിവയിലൂടെയാണ് സമീര്‍ ഖാഖര്‍ ശ്രദ്ധ നേടുന്നത്. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെയും സണ്‍ഫ്ലവര്‍…
Read Moreതമിഴ് സിനിമാതാരം മയിൽസാമി അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം. കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകവും ആരാധകരും. കെ ഭാഗ്യരാജിന്റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റം. ആ ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്, വീരം, കാഞ്ചന, കണ്കളെ കൈത്…
Read More