ബോളിവുഡ് നടൻ സമീർ ഖാഖർ അന്തരിച്ചു

ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം. നടന്റെ സഹോദരന്‍ ഗണേഷ് ഖാഖറാണ് മരണവിവരം പുറത്ത് വിട്ടത് .

ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വസന സംബന്ധമായും മൂത്രാശയ സംബന്ധമായുമുള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. പുലര്‍ച്ചെ 4.30 നാണ് മരണം സംഭവിച്ചത്.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളായ നുക്കഡ്, സര്‍ക്കസ് എന്നിവയിലൂടെയാണ് സമീര്‍ ഖാഖര്‍ ശ്രദ്ധ നേടുന്നത്. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെയും സണ്‍ഫ്‌ലവര്‍ എന്ന വെബ് സീരിസിലെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. നിരവധി സിനിമ താരങ്ങളും ആരാധകരും നടന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts