മാസ്ക്ക് മാറ്റി ജപ്പാന്‍

mask japan

ജപ്പാൻ: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജപ്പാന്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവുമവസാനം ഒഴിവാക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ചൊവ്വാഴ്ച മുതലാണ് പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

നീണ്ട കാലമായി ജപ്പാന്‍ ജനതയുടെ ജീവിതചര്യയുടെ ഭാഗമാണ് മാസ്‌ക്. അതിനാല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന ഉത്തരവ് എത്രകണ്ട് പ്രാബല്യത്തില്‍ വരുമെന്നതില്‍ ഉറപ്പില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവുമവസാനം ഒഴിവാക്കുന്ന രാജ്യം കൂടിയാണ് ജപ്പാന്‍. ക്യാബിനറ്റ് മീറ്റിംഗുകളില്‍ മാസ്‌ക് അധികം വൈകാതെ തന്നെ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഹിറോകാസു മട്സുനോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

പൊതുവാഹനങ്ങളില്‍ മാസ്‌ക് വേണ്ടെന്ന് സിംഗപ്പൂര്‍ ഉത്തരവിറക്കിയത് ഫെബ്രുവരിയിലാണ്. യുഎസും ഇംഗ്ലണ്ടുമെല്ലാം കഴിഞ്ഞ വര്‍ഷം തന്നെ പൊതുയിടങ്ങളില്‍ മാസ്‌ക് ഒഴിവാക്കി. ടോക്കിയോയിലെ ഡിസ്നി പാര്‍ക്ക്, ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി, ടോഹോ കോ സിനിമാ ഓപ്പറേറ്റിങ് കമ്പനി എന്നിവരെല്ലാം ജീവനക്കാരെ മാസ്‌കില്ലാതെ തന്നെ ജോലിക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ദക്ഷിണ കൊറിയ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ജനുവരിയില്‍ നിര്‍ബന്ധമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
[masterslider id="10"]

Related posts