ഗായിക അമൃത സുരേഷിന്റെ പിതാവ് പിആർ സുരേഷ് അന്തരിച്ചു

കൊച്ചി: പ്രമുഖ ഓടക്കുഴൽ വാദ്യ വിദഗ്ധനും ഗായിക അമൃത സുരേഷിന്റെ പിതാവുമായ എളമക്കര അമൃത വർഷിണിയിൽ പി.ആർ സുരേഷ് (60) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിൽ മകൾ അമൃതയുടെ ഫ്ലാറ്റിൽ വച്ച് സ്‌ട്രോക്ക് വന്നതിനെ തുടർന്ന് സുരേഷ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈല സുരേഷ് ആണ് പത്നി. ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് എന്നിവർ മക്കളാണ്.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

മരുമകൻ സംഗീത സംവിധായകൻ ഗോപി സുന്ദർ. ഭൗതിക ശരീരം വെണ്ണല കെന്റ് നാലുകെട്ടിൽ ബുധൻ രാവിലെ 10 മണിവരെ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. പരേതരായ രാവുണ്ണിയുടെയും മൂകാംബികയുടെയും മകനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts