സർവേ വ്യർഥവും അനാവശ്യവും ; യുണൈറ്റഡ് ക്രിസ്ത്യൻഫോറം നിവേദനം നൽകി

ബെംഗളൂരു : സംസ്ഥാനത്തെ ക്രിസ്ത്യൻപള്ളികളുടെ സർവേ നടത്താനുള്ള നീക്കത്തിനെതിരേ ഓൾ കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സ് ബെലഗാവി ഡെപ്യൂട്ടി കമ്മിഷണർ എം.ജി. ഹിരെമത്തിന് നിവേദനം നൽകി. ക്രിസ്ത്യൻ സംഘടനകളുടെ പ്രതിനിധികൾ ചേർന്ന് നിവേദനം കൈമാറിയത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

സർവേനടത്താനുള്ള നീക്കം വ്യർഥവും അനാവശ്യവുമാണെന്ന് നിവേദനത്തിൽ പറയുന്നത്. ആരാധനാലയങ്ങളെയും വൈദികരെയും പാസ്റ്റർമാരെയും കന്യാസ്ത്രീകളെയും ലക്ഷ്യംവെക്കുന്നതാണ് സർവേയെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നതായുള്ള പരാതികളെ തുടർന്നാണ് സർവേനടത്താൻ സർക്കാർ പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി നിർദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts