ബെംഗളൂരു: ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (DULT) അതിന്റെ പാർക്കിംഗ് പ്ലാനിൽ നഗരത്തിലെ പാർക്കിംഗ് സ്ഥലത്തിന്റെ 10% സൈക്കിളുകൾക്കായി നീക്കിവയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ, പരാജയപ്പെട്ട പബ്ലിക് സൈക്കിൾ ഷെയറിംഗ് (പിബിഎസ്) സംവിധാനം കിക്ക്സ്റ്റാർട്ട് ചെയ്യാമെന്നും സൈക്കിളിംഗ് ഒരു ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി സൊല്യൂഷനായി പ്രോത്സാഹിപ്പിക്കാമെന്നുമാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ പദ്ധതി നടപ്പിലാക്കിയാലുടൻ പദ്ധതി നിലവിൽ വരാനാണ് സാധ്യത.
6,000 സൈക്കിളുകൾ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെ 2007-ൽ സർക്കാർ പിബിഎസ് പദ്ധതിയിട്ടു എന്നാൽ 2019-ൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്, സിസ്റ്റം പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനികൾ ഇത് “പ്രാവർത്തികമല്ല” എന്ന് കണ്ടെത്തിയതിനാൽ അധികകാലം ഈ പദ്ധതി നീണ്ടുനിന്നില്ല. വരുമാന വിടവ് നികത്താൻ സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തതിനാൽ, പിബിഎസ് ഒരു നോൺ സ്റ്റാർട്ടർ ആയി മാറി.
മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം സ്വീകരിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്ലാൻ റീബൂട്ട് ചെയ്യാനാണ് DULT ഇപ്പോൾ ശ്രമിക്കുന്നത്. സർക്കാർ അംഗീകരിച്ച ഒരു നയത്തിന് കീഴിൽ, DULT ഓരോ ബിബിഎംപി സോണുകൾക്കും ഏരിയ പാർക്കിംഗ് പ്ലാനുകൾ തയ്യാറാക്കും.
നഗരത്തിലെ എട്ട് സോണുകളിൽ അഞ്ചെണ്ണത്തിന്റെ പദ്ധതികൾ ബിബിഎംപിക്ക് സമർപ്പിച്ചതായി ഡിയുഎൽടി കമ്മീഷണർ വി മഞ്ജുള പറഞ്ഞു. പങ്കാളികളുമായി കൂടിയാലോചിച്ച് ഏരിയ പാർക്കിംഗ് പ്ലാനുകൾ ഡാറ്റ വിശകലനത്തിന് ശേഷം തയ്യാറാക്കപ്പെടുക്കുമെന്നും “സൈക്കിളുകൾക്കായുള്ള വിശദമായ ഏരിയ പാർക്കിംഗ് പ്ലാനുകളിൽ നൽകിയിരിക്കുന്ന മൊത്തം പാർക്കിംഗിന്റെ 10% ഞങ്ങൾ റിസർവ് ചെയ്തിട്ടുണ്ട് എന്നും അവർ കൂട്ടിചെർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.