ഒമിക്രോൺ വകഭേദം, അതിർത്തി ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

ബെംഗളൂരു: ഒമിക്രോണിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ജില്ലകൾക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകി കർണാടക ആരോഗ്യ വകുപ്പ്. മുൻ കരുതലിന്റെ ഭാഗമായാണ് അതിർത്തി ജില്ലകളിലെ കളക്ടർമാർക്ക് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് മാസ്ക് നിർബന്ധമാക്കേണ്ട സാഹചര്യം ഇല്ല. എന്നാൽ പുതിയ വകഭേദം മുൻനിർത്തി ഒന്നുകൂടെ മാസ്‌ക് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

Read More

ഒമിക്രോൺ പുതിയ വകഭേ​ദം; സംസ്ഥാനത്ത് ജാഗ്രത കർശനമാക്കി

omicron COVD

ബെംഗളൂരു: ഒമിക്രോണിന്റെ പുതിയ വകഭേ​ദത്തെക്കുറിച്ചുള്ള വാർത്തയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിദഃ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ദീപാവലി, കർണാടകം രാജ്യോത്സവ ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുക്കണമെന്ന് വകുപ്പ് പുറത്തേറുക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. ലക്ഷണമുള്ളവർ പരിശോധനയ്ക്ക് വിധേയരാകുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. വായു സഞ്ചാരമില്ലാത്ത മുറികളിൽ ഉൾപ്പെടെ അകത്തളങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞവരും 60 വയസിനുമുകളിലുള്ളവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നും നിർദേശിച്ചു .

Read More

ബെംഗളൂരുവിൽ 2022 ജനുവരി അവസാനത്തിൽ ഒമിക്രോൺ 100 ശതമാനത്തിനടുത്തായി വളർന്നു; പഠനം

ബെംഗളൂരു: 2021 ജൂലൈയ്ക്കും 2022 ജൂണിനും ഇടയിൽ 12,800 കോവിഡ്-19 സാമ്പിളുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ബെംഗളൂരുവിൽ പ്രചരിക്കുന്ന 100-ലധികം ബാധിതരെ തിരിച്ചറിഞ്ഞതായും ജീനോമിക്‌സ് അധിഷ്‌ഠിത ഗവേഷണ, ഡയഗ്‌നോസ്റ്റിക് കമ്പനിയായ സ്‌ട്രാൻഡ് ലൈഫ് സയൻസസ് പറഞ്ഞു. ഞായറാഴ്ച സീക്വൻസിംഗിന്റെ കോവിഡ് -19 ജനിതക നിരീക്ഷണ സംരംഭത്തിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിച്ചുകൊണ്ട്, ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അതിന്റെ റിപ്പോർട്ട് കാണിക്കുന്നത് ക്രമീകരിച്ച സാമ്പിളുകളിൽ 44.4 ശതമാനവും ഡെൽറ്റയും അതിന്റെ 75 ഉപ-വംശങ്ങളുമാണ്. “ഡെൽറ്റയും അതിന്റെ ഉപ-വംശങ്ങളും 2021 ജൂലൈ മുതൽ ഒക്‌ടോബർ വരെ പ്രബലമായിരുന്നു, 2021 നവംബർ അവസാനത്തോടെ ഇന്ത്യയിലെ ആദ്യത്തെ ഒമിക്‌റോണിന്റെ സാന്നിധ്യം…

Read More

കോവിഡ് 19 വ്യാപനം പിന്നിൽ പുതിയ ഒമൈക്രോൺ ഉപ-വംശങ്ങൾ

omicron COVD

ബെംഗളൂരു: ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 കേസുകളിൽ ഒമിക്‌റോണിന്റെ പുതിയ ഉപവിഭാഗങ്ങളായ ബിഎ.3, ബിഎ.4, ബിഎ.5 എന്നിവയുടെ വ്യാപനം കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ.സുധാകർ ബുധനാഴ്ച സ്ഥിരീകരിച്ചു. ജൂൺ 2 നും 9 നും ഇടയിൽ പോസിറ്റീവായ 44 സാമ്പിളുകളുടെ ജീനോമിക് സീക്വൻസിംഗിൽ BA.3, BA.4, BA.5 എന്നിവയുടെ സാന്നിധ്യം INSACOG (ഇന്ത്യൻ SARS Cov2 ജീനോമിക്സ് കൺസോർഷ്യം) സ്ഥിരീകരിച്ചതായി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് പറഞ്ഞു. 38 സാമ്പിളുകളിൽ ബിഎ.5 ഉം നാല് സാമ്പിളുകളിൽ ബിഎ.4 ഉം രണ്ട് സാമ്പിളുകളിൽ…

Read More

ബെംഗളൂരുവിൽ രണ്ട് ഒമിക്രോൺ ഉപ വകഭേദങ്ങൾ കണ്ടെത്തി: റിപ്പോർട്ട്

ബെംഗളൂരു : ഐഎൻഎസ്എസിഒജി-ൽ ഘടിപ്പിച്ച ലാബുകൾ രണ്ട് പുതിയ കോവിഡ്-19 മ്യൂട്ടന്റുകളെ കണ്ടെത്തി, ബിഎ.2.10, ബിഎ..2.12, ഒമിക്‌റോൺ സബ് വേരിയന്റായ ബിഎ.2 മായി ബന്ധപ്പെട്ട്, ഉപ വകഭേദങ്ങൾ കണ്ടെത്തിയാതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡാറ്റാ സെറ്റ് വളരെ തുച്ഛമായതിനാൽ ഉപ-വംശങ്ങളുടെ സംക്രമണക്ഷമത ഇനിയും കണ്ടെത്താനായിട്ടില്ല, വൃത്തങ്ങൾ പത്രത്തോട് പറഞ്ഞു. “ജിഐഎസ്എഐഡി ഡാറ്റ അനുസരിച്ച്, ബെംഗളൂരുവിൽ നിന്നുള്ള ഏതാനും സാമ്പിളുകളിൽ ബിഎ.2 ന്റെ ഉപവിഭാഗങ്ങളായ ബിഎ.2.10, ബിഎ.2.12 എന്നിവ ഞങ്ങൾ കണ്ടെത്തി. എന്നാൽ, ഈ മ്യൂട്ടേഷനെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾക്ക് കൂടുതൽ സാമ്പിളുകളും ഡാറ്റയും…

Read More

കർണാടകയിൽ കോവിഡ് മൂന്നാംതരംഗത്തിന്റെ ശക്തി കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം

omicron COVD

ബെംഗളൂരു : കർണാടകയിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിദിന കോവിഡ്‌രോഗികളുടെ എണ്ണം പതിനായിരത്തിൽത്താഴെയായി. രോഗസ്ഥിരീകരണനിരക്ക് പത്തിൽത്താഴെയെത്തി. മൂന്നാംതരംഗത്തിൽ ഒരുദിവസം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ജനുവരി 23-നായിരുന്നു. അന്ന് 51,210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക് 22.77 ശതമാനമായിരുന്നു. രണ്ടാഴ്ചയ്ക്കിപ്പുറം ഞായറാഴ്ച 8425 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.5 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. ശനിയാഴ്ച സംസ്ഥാനത്ത് 12,009 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനുമ്മ ദിവസങ്ങൾക്ക് മുൻപ് ദൈനം ദിന രോഗ…

Read More

കേരളത്തിൽ 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

കേരളത്തിൽ 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 35 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് 1 വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്. തിരുവനന്തപുരം…

Read More

ബെംഗളൂരുവിൽ 287 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിൽ ഇന്ന് 287 പുതിയ ഒമൈക്രോൺ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 766 ആയി.   287 new Omicron cases confirmed in Bengaluru today taking the overall tally in the State to 766.#Omicron #COVID19 @BSBommai — Dr Sudhakar K (Modi ka Parivar) (@DrSudhakar_) January 17, 2022

Read More

കേരളത്തിൽ 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍

ബെംഗളൂരു : കേരളത്തിൽ 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. എറണാകുളം യുഎഇ 3, ഖത്തര്‍ 2, പോളണ്ട് 2, യുകെ 1, പാലക്കാട് യുകെ 1, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 1, പത്തനംതിട്ട യുഎഇ 1, ആലപ്പുഴ യുഎസ്എ 1,…

Read More

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാർഗനിർദ്ദേശങ്ങളുമായി കേരളം.

തിരുവനന്തപുരം:കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍…

Read More
Click Here to Follow Us