സർക്കാർ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം

ബെംഗളൂരു: ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നായ്ക്കള്‍ വലിച്ചിഴച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കുട്ടിയെ കടുച്ചെടുത്ത് നായ പ്രസവ വാര്‍ഡിന് സമീപത്തോടെ ഓടുന്നത് സെക്യൂരിറ്റി ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നായയില്‍നിന്നും കുഞ്ഞിനെ ഇവര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ച നിലയിലായിരുന്നു. നായയുടെ കടിയേറ്റാണോ, അതോ അതിന് മുമ്പേ കുട്ടിയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

വിമാനത്താവളത്തിൽ ആൺകുഞ്ഞിനെ പ്രസവിച്ച് കർണാടക സ്വദേശിനി 

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ കർണാടക സ്വദേശിനി ആൺകുഞ്ഞിനെ പ്രസവിച്ചു. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രകാരനായ കുഞ്ഞിനെ വിമാനത്താവള അധികൃതർ സ്വാഗതം ചെയ്തു. ഒപ്പം സ്പെഷ്യൽ സമ്മാനവും വാഗ്ദാനം ചെയ്തു. വിമാനത്താവളത്തിന്റെ ടെർമിനലിനു മുന്നിലെ മെഡിക്കൽ കേന്ദ്രത്തിൽ ആണ് യുവതി പ്രസവിച്ചത്. ഭർത്താവിന് ഒപ്പം കർണാടകയിലെ ഹുബ്ബള്ളിയിൽ പോകാനാണ് യുവതി വിമാനത്താവളത്തിൽ എത്തിയത്. ശുചിമുറിയിൽ പോയ യുവതിയ്ക്ക് പെട്ടന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ യുവതിയെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 9.20 നു ഡോ. പ്രവീൺ സിങ്ങിന്റെ മേൽനോട്ടത്തിൽ ആണ്…

Read More

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, 4 പേർ അറസ്റ്റിൽ

ബെംഗളൂരു: നവജാത ശിശുവിനെ 60,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാലു പേരെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ നിന്ന് 263 കിലോമീറ്റര്‍ അകലെയുള്ള ദാവന്‍ഗെരെയിലാണ് സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ ദാവന്‍ഗെരെ പൊലീസ് പറയുന്നത് ഇങ്ങനെ – ജൂണ്‍ ആറിന് സിജി ഹോസ്പിറ്റലില്‍ 19 കാരി സുചിത്ര  എന്ന യുവതി ജന്മം നൽകിയ ആണ്‍കുഞ്ഞിനെയാണ് വിക്കാനുള്ള ശ്രമം നടന്നത്. ദാവന്‍ഗരെയിലെ രാമനഗരയിലാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് റോഡ് റോളര്‍ ഡ്രൈവറാണ്. സുചിത്രയുടെ പിതാവ്, 51 കാരനായ ബസപയാണ് കുഞ്ഞിനെ 60,000 രൂപയ്ക്ക് വിറ്റതെന്ന്…

Read More
Click Here to Follow Us