നയൻ‌താര – വിഘ്‌നേഷ് വിവാഹം ജൂൺ 9 ന് തന്നെ, ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് 

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് നടക്കുമെന്ന അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന തരത്തില്‍ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റല്‍ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോഷന്‍ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍വച്ചായിരിക്കും വിവാഹമെന്നാണ് ആദ്യ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. എന്നാല്‍ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയന്‍, വിക്കി എന്നാണ് വധൂവരന്‍മാരുടെ പേര് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

കൊക്കയിലേക്ക് വീണ ബസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് നയൻതാരയും ജാഫർ ഇടുക്കിയും; ‘ഒ2’ ടീസർ പുറത്ത്

ചെന്നൈ: നയൻതാര പ്രധാനവേഷത്തിലെത്തുന്ന  O2 എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓക്സിജൻ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ബസ് അപകടത്തിൽ പെടുന്ന യാത്രക്കാരുടെ 12 മണിക്കൂറത്തെ അതിജീവനമാണ് ചിത്രം പറയുന്നത്. ഒരു യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെടുകയും ബസ് അഗാധമായ താഴ്ചയിലേക്ക് വീഴുന്നതും അവിടെ നിന്ന് രക്ഷപ്പെടാനുള്ള ആ ബസിലുണ്ടായിരുന്ന യാത്രക്കാർ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ കഥ. നയൻതാരയുടേതായി മുൻ‍പ് പുറത്തിറങ്ങിയ ആറം എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന ടീസർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാരയോടൊപ്പം നടൻ ജാഫർ ഇടുക്കിയും…

Read More

നയൻ‌താര -വിഘ്നേഷ് വിവാഹം ജൂൺ 9 ന്

ചെന്നൈ; നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണില്‍. ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ച്‌ വിവാഹം നടക്കുമെന്ന്  പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. സുഹൃത്തുക്കള്‍ക്കായുള്ള റിസപ്ഷന്‍ മാലി ദ്വീപില്‍ വച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ…

Read More

ഷാരുഖിന്റെ നായികയായി നയൻസ്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അല്‍പ്പം വൈകിയെങ്കിലും, ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ നയന്‍താര ഇപ്പോള്‍ മുംബൈയിലെത്തിയിരിക്കുകയാണ്. ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. ഷൂട്ടിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നയന്‍താര മുംബൈയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായാണ് എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയ്‌ക്കൊപ്പം നടി…

Read More
Click Here to Follow Us