കൊക്കയിലേക്ക് വീണ ബസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് നയൻതാരയും ജാഫർ ഇടുക്കിയും; ‘ഒ2’ ടീസർ പുറത്ത്

ചെന്നൈ: നയൻതാര പ്രധാനവേഷത്തിലെത്തുന്ന  O2 എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓക്സിജൻ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ബസ് അപകടത്തിൽ പെടുന്ന യാത്രക്കാരുടെ 12 മണിക്കൂറത്തെ അതിജീവനമാണ് ചിത്രം പറയുന്നത്.

ഒരു യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെടുകയും ബസ് അഗാധമായ താഴ്ചയിലേക്ക് വീഴുന്നതും അവിടെ നിന്ന് രക്ഷപ്പെടാനുള്ള ആ ബസിലുണ്ടായിരുന്ന യാത്രക്കാർ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ കഥ. നയൻതാരയുടേതായി മുൻ‍പ് പുറത്തിറങ്ങിയ ആറം എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന ടീസർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

ഒരു സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാരയോടൊപ്പം നടൻ ജാഫർ ഇടുക്കിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെ റിത്വിക് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി.എസ് വിഘ്നേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.തമിഴ് എ അഴകനാണ് ഡിഒപി. വിശാൽ ചന്ദ്രശേഖർ സംഗീതമൊരുക്കുന്നു. നയൻതാരയുടേതായി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. ഗോൾഡ്, ലയൺ, കണക്ട്, ഗോഡ്ഫാദർ തുടങ്ങിയ താരത്തിന്റെ ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts