തുടരുന്ന ക്രൂരത; പശുക്കിടാവിൻ്റെ വാൽ അക്രമി അറുത്തുമാറ്റിയ നിലയിൽ

ബെംഗളൂരു : ഉഡുപ്പിയിൽ പശുക്കിടാവിൻ്റെ വാൽ മുറി ച്ച് മാറ്റി. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവറിനു സമീപം ഗർഭിണിയായ പശുവിൻ്റെ തലയും മൈസൂരുവിൽ കാളയുടെ വാൽ മുറിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ഇത് സംഭവിച്ചിരിക്കുന്നത്.

ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ താലൂക്കിലെ ഗുണ്ട്മി ഗ്രാമത്തിലാണ് ഒരാൾ സെയിൽസ്മാൻ്റെ വേഷത്തിൽ വന്ന് പശുക്കിടാവിൻ്റെ വാൽ മുറിച്ചത്.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഗുണ്ട്മിയിലെ മായ കുടുംബത്തിൻ്റെ വീട്ടിൽ സെയിൽസ്മാൻ്റെ വേഷത്തിൽ എത്തിയ ദുരുള വീട്ടുകാരെ വിളിച്ച് സാധനങ്ങൾ കാണിച്ചു.

സാധനങ്ങൾ വാങ്ങാൻ വിസമ്മതിച്ച യുവതി വീടിൻ്റെ വാതിൽ പൂട്ടി. തുടർന്ന് വീടിന് സമീപത്തെ 2 വയസ്സുള്ള പശുക്കിടാവിൻ്റെ വാൽ മുറിച്ച് മാറ്റിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെ ഹിന്ദു സംഘടനകൾ അപലപിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts