നയൻ‌താര -വിഘ്നേഷ് വിവാഹം ജൂൺ 9 ന്

ചെന്നൈ; നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണില്‍. ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ച്‌ വിവാഹം നടക്കുമെന്ന്  പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

സുഹൃത്തുക്കള്‍ക്കായുള്ള റിസപ്ഷന്‍ മാലി ദ്വീപില്‍ വച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.

അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര ഇപ്പോൾ. മലയാളത്തില്‍ ചെയ്ത ‘ഗോള്‍ഡ്’ എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts