ഏപ്രിൽ 9 ന് പ്രധാനമന്ത്രി ബന്ദിപ്പൂർ കടുവ സങ്കേതം സന്ദർശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിക്കും. ഏപ്രില്‍ 9-ന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെത്തുന്ന പ്രധാനമന്ത്രി സഫാരി യാത്ര നടത്തുമെന്ന് ഓദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും ബന്ദിപ്പൂരില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സഫാരിക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ണ്ണാടക പോലീസ് 1500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കര്‍ണ്ണാടകയില്‍ വച്ച്‌ നടക്കുന്ന ത്രിദിന മെഗാ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനുശേഷമായിരിക്കും ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുക. മൈസൂരില്‍ നടക്കുന്ന പരിപാടി കേന്ദ്ര…

Read More

പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽസ് പാർക്കിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം 

ബെംഗളൂരു: കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ ജനങ്ങളെ അനുമോദിച്ച് പ്രധാനമന്ത്രി. കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ എന്റെ സഹോദരിമാര്‍ക്കും , സഹോദരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പാര്‍ക്ക് കര്‍ണാടകയുടെ സമ്പന്നമായ തുണിത്തരങ്ങളുടെ പാരമ്പര്യം ആഘോഷിക്കുകയും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.”, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More

കോൺഗ്രസ്‌ കർണാടകയെ കാണുന്നത് എടിഎം ആയി : പ്രധാന മന്ത്രി

ബെംഗളൂരു:നേതാക്കളുടെ പണപ്പെട്ടി നിറയ്ക്കാനുള്ള എടിഎം ആയി ആണ് കോണ്‍ഗ്രസ് കര്‍ണാടകയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ വിജയസങ്കല്‍പ യാത്രയുടെ ദേവനാഗ്‌രെ മേഖലാ പര്യടനത്തിനിടെയുള്ള പൊതുസമ്മേളനത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി പുരോഗമിക്കുന്ന ഇന്ത്യയുടെ ചാലകശക്തിയാക്കി കര്‍ണാടകയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ഥതയും അവസരവാദവും നിറഞ്ഞ നിരവധി കൂട്ടുകക്ഷി സര്‍ക്കാരുകളെ സംസ്ഥാനം കണ്ടിട്ടുണ്ട്. ഇനി വേണ്ടത് ഉയര്‍ന്ന ഭൂരിപക്ഷത്തിലുള്ള, ഭരണസ്ഥിരതയുള്ള ബിജെപി സര്‍ക്കാര്‍ ആണ്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഏവരും സഹായിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

Read More

കർണാടകയിൽ താമര വിരിയുമെന്ന് പ്രധാന മന്ത്രി 

ബെംഗളൂരു: കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി. ഇത് വിജയസങ്കല്‍പ്പ രഥയാത്രയല്ല, വിജയിച്ച്‌ കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണ്. കര്‍ണാടകത്തില്‍ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. മോദി എന്ത് ചെയ്തിട്ടാണ് കലബുറഗിയില്‍ ബിജെപി ജയിച്ചത്? ഇത് ജനവിധിയാണ്, ഇനി അതിന്‍റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. എന്തെല്ലാം ആരോപണങ്ങളാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്? സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി…

Read More

വിജയ സങ്കൽപ യാത്ര സമാപനത്തിന് നഗരത്തിൽ പ്രധാന മന്ത്രി എത്തുന്നു

ബെംഗളൂരു: വൈറ്റ് ഫീൽഡ് മെട്രോ പാത ഉദ്ഘാടനത്തിന് ശേഷം ദാവനഗരെയിൽ നടക്കുന്നബിജെപി വിജയ സങ്കൽപ യാത്രയുടെ സമ്മേളനത്തെ ഇന്ന് പ്രധാന മന്ത്രി അഭിസംബോധന ചെയ്യും. വിജയ സങ്കൽപ യാത്രയുടെ ഭാഗമായുള്ള റാലിയിൽ ഇന്ന് 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read More

പ്രധാന മന്ത്രി നാളെ സംസ്ഥാനത്ത്

ബെംഗളൂരു:തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മാര്‍ച്ച്‌ 25ന് കര്‍ണാടകയിലെത്തും. ചിക്കബല്ലാപ്പൂരില്‍ ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ മോദി ഉദ്ഘാടനം ചെയ്യും. ബെംഗളുരു മെട്രോയുടെ വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി പലതവണ സംസ്ഥാനം സന്ദര്‍ശിക്കുകയും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്തിരുന്നു.

Read More

പ്രധാന മന്ത്രി മാർച്ച്‌ 25 ന് സംസ്ഥാനത്ത് എത്തും

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25-ന് സംസ്ഥാന സന്ദര്‍ശനം നടത്തും. ബിജെപിയുടെ വിജയ് സങ്കല്പ് യാത്രയുടെ ദാവഗേരില്‍ നടക്കുന്ന സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ബെംഗളൂരുവിലും ചിക്കബല്ലാപൂരിലും നടക്കുന്ന പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും. മാര്‍ച്ച്‌ 25-ന് ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ചിക്കബല്ലുരിലെ ശ്രീ മധുസൂദന്‍ സായി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെയും വൈറ്റ് ഫീല്‍ഡ് മെട്രോ ലൈന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

Read More

പ്രധാനമന്ത്രി ഇന്ന് മണ്ഡ്യയിൽ; ജനങ്ങൾക്ക് സമർപ്പിക്കുന്നത് 16000 കോടി രൂപയുടെ പദ്ധതികൾ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വികസനം വോട്ട് ആക്കി മാറ്റുന്നതിനുള്ള റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണ്ഡ്യയിലെത്തും. ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 .30 ന് എത്തുന്ന മോദി ഇൻ സ്‌പെക്ഷൻ ബംഗ്ലാവ് മുതൽ നന്ദ തിയേറ്റർ സർക്കിൾ വരെ ഒന്നര കിലോമീറ്റർ ദൂരമാണ് റോഡിഷോയിൽ പങ്കെടുക്കുന്നത്. 10…

Read More

വിവിധ വികസനപദ്ധതികൾ : പ്രധാന മന്ത്രി മറ്റന്നാൾ സംസ്ഥാനത്ത് വീണ്ടുമെത്തുന്നു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞാറാഴ്ച സംസ്ഥാനത്തെത്തും. 16,000 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് അദ്ദേഹം മണ്ഡ്യയിലെ പ്രധാന റോഡുകളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തും. ഹുബ്ബള്ളി-ധാര്‍വാഡിലെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. എന്‍എച്ച്‌ 275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഇത്…

Read More

ദേശീയപാത ഉദ്ഘടനം; പ്രധാനമന്ത്രി നരേന്ദ്രമോദി 12 ന് നഗരത്തിൽ

ബെംഗളൂരു – മൈസൂരു ദേശീയപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘടനം ചെയുന്ന 12 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വാഹനങ്ങൾ സമാന്തര പാതകളിലൂടെ തിരിച്ച് വിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കുമെന്ന് മണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ പറഞ്ഞു. ദേശീയപാത ഉദ്ഘടനത്തിന് ശേഷം മണ്ഡ്യയിലെ മദ്ദൂരിലെ ഗജ്ജലഗെരെയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഒപ്പം മണ്ഡ്യയിൽ 1.5 കിലോമീറ്റർ ദൂരം റോഡ് ഷോയും ഉണ്ടാകും.

Read More
Click Here to Follow Us