ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ പിരിക്കാനിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി . നിലവിലുള്ള നിരക്കിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധന വരുത്തിയായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. കഴിഞ്ഞമാസം പാത ഉദ്‌ഘാടനം ചെയ്തത് മുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് പാതയിലെ ടോള്‍ നിരക്കിനെതിരെയായിരുന്നു. മെയ് മാസം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ടോള്‍ നിരക്ക് വര്‍ധന വേണ്ടെന്ന് വച്ചത് .…
Read MoreTag: mysuru
ഏപ്രിൽ 9 ന് പ്രധാനമന്ത്രി ബന്ദിപ്പൂർ കടുവ സങ്കേതം സന്ദർശിക്കും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിക്കും. ഏപ്രില്‍ 9-ന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെത്തുന്ന പ്രധാനമന്ത്രി സഫാരി യാത്ര നടത്തുമെന്ന് ഓദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും ബന്ദിപ്പൂരില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സഫാരിക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ണ്ണാടക പോലീസ് 1500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണ്ണാടകയില്‍ വച്ച് നടക്കുന്ന ത്രിദിന മെഗാ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനുശേഷമായിരിക്കും ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുക. മൈസൂരില്‍ നടക്കുന്ന പരിപാടി കേന്ദ്ര…
Read Moreവിനോദ സഞ്ചാരകേന്ദ്രമായ മൈസൂരുവിൽ രാത്രികാല ടൂറിസം പദ്ധതി ഒരുക്കി ജില്ലാ ഭരണകൂടം
ബെംഗളൂരു : സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൈസൂരുവിന്റെ ടൂറിസം രംഗത്തെ സാധ്യതകൾ വിപുലീകരിക്കാൻ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മൈസൂരുവിൽ രാത്രികാല ടൂറിസം ആരംഭിക്കാനാണ് പദ്ധതി. മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനം.നിലവിൽ, വൈകീട്ട് ആറോടെ കൊട്ടാരം അടക്കം മൈസൂരുവിലെ ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടയ്ക്കും. അതിനാൽ, രാത്രി സന്ദർശകർക്ക് കാര്യമായൊന്നും കാണാനില്ല. ഇതിനുപരിഹാരമായാണ് രാത്രികാല ടൂറിസം കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.എം. രാജേന്ദ്ര പറഞ്ഞു.മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച്…
Read Moreഎക്സ്പ്രസ്സ് വേയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം
ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസും കന്നഡ അനുകൂല സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്‍തൂരി കര്‍ണാടക പീപ്പിള്‍സ് ഫോറം, നവനിര്‍മാണ്‍ ഫോറം, ജന്‍ സാമിയ ഫോറം, കന്നഡിഗര്‍ ഡിഫന്‍സ് ഫോറം, കരുനാഡ സേന തുടങ്ങി നിരവധി കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. തുടക്കം മുതല്‍ നാട്ടുകാരും സംഘടനകളും ടോള്‍ പിരിവിനെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ദേശീയ അതോറിറ്റി ടോള്‍ പിരിവുമായി മുന്നോട്ട് പോയത്. ഇതോടെ ദേശീയപാത അതോറിറ്റിക്കെതിരെ കന്നഡ അനുകൂല…
Read Moreതീവ്രവാദ കേസ്, പാക് പൗരനുൾപ്പെടെ 3 പേർക്ക് ജീവപര്യന്തം
ബെംഗളൂരു:തീവ്രവാദക്കേസിൽ പാകിസ്ഥാൻ പൗരനുൾപ്പെടെ മൂന്നുപേർക്ക് എൻ.ഐ.എ. പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പാക് പൗരൻ മുഹമ്മദ് ഫഹദ്, മൈസൂരു സ്വദേശി സയ്യിദ് അബ്ദുൾ റഹ്മാൻ, ചിക്കമഗളൂരു സ്വദേശി അഫ്‌സർ പാഷ എന്നിവരെയാണ് ശിക്ഷിച്ചത്. ആടുഗോഡി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2012-ലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ബെംഗളൂരുവിലും കലബുറഗിയിലും സ്ഫോടനം നടത്താനും സംഘടനാ നേതാക്കളെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു.
Read Moreനാഗർഹോളെ വനത്തിലൂടെ കടന്നു പോകുന്ന മലയാളി വാഹന യാത്രക്കാരിൽ നിന്ന് പ്രത്യേക പിരിവ് നടത്തുന്നതായി പരാതി
ബെംഗളൂരു: മൈസൂരു വിരാജ്‌പേട്ട് പാതയിലെ നാഗർഹോളെ വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ മലയാളി വാഹനയാത്രക്കാരിൽ നിന്ന് വനംവകുപ്പ് പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്. കേരളത്തിലേക്കുള്ള പ്രധാനപാതയായ ഇവിടെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പണംപിരിക്കാൻ തുടങ്ങിയത്. മൈസൂരു കഴിഞ്ഞ് ഹുൻസൂരിനുശേഷം വനം തുടങ്ങുന്ന ഭാഗത്തെ അനെചൗക്കൂർ ഗേറ്റിൽനിന്നാണ് പണപ്പിരിവ്. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 20 രൂപയും ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. ‘പ്രവേശന നിരക്ക്’ എന്നപേരിലാണ് പണം പിരിക്കുന്നത്. ഇതുവരെയില്ലാത്ത പുതിയരീതി കൊണ്ടുവന്നതിന്റെ കാരണം വ്യക്തമാക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കർണാടക…
Read Moreശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നു നൽകി
ബെംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ ശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നുനല്‍കി. ഏഴു കി.മീ. ദൈര്‍ഘ്യമുള്ള ബൈപാസിന്‍റെ നിര്‍മാണം പൂര്‍ത്തിയായെന്ന് മൈസൂരു-കുടക് എം.പി പ്രതാപസിംഹ ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ശ്രീരംഗപട്ടണ ടൗണ്‍ ഒഴിവാക്കി വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. പാതയിലെ മറ്റു ബൈപാസുകളായ മണ്ഡ്യ, രാമനഗര, ചന്നപട്ടണ ബൈപ്പാസുകള്‍ നേരത്തേ തുറന്നിരുന്നു
Read Moreമൈസൂരു വ്യാവസായിക ഇടനാഴി ഉടൻ
ബെംഗളൂരു: മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കും. ഇടനാഴി വരുന്നതോടെ കേരള- കർണാടക യാത്ര മിന്നൽ വേഗത്തിലാക്കും. മണ്ഡ്യ മുതൽ കെങ്കേരി വരെ നോക്കിയാൽ കാണാൻ കഴിയുന്ന തരത്തിലാണ് പുതിയ പാത. മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു. നിലവിൽ പാത യാത്രക്കാർക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോൾ പിരിക്കലും മറ്റും ഉദ്ഘാടനത്തിനു ശേഷമായിരിക്കും.
Read Moreമൈസൂരുവിൽ 11 വയസുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ബെംഗളൂരു: മൈസൂരു ജില്ല ടി നരസിപുര താലൂക്കിലെ ഹൊറലഹള്ളിയിൽ ശനിയാഴ്ച രാത്രി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 11 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടു. പുള്ളിപ്പുലി ആക്രമണത്തിൽ മറ്റൊരു മരണം നടന്ന് 48 മണിക്കൂറിനിടെയാണ് താലൂക്കിൽ 11 കാരന്റെ മരണം. സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജയന്ത് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുറ്റിക്കാട്ടിലേക്ക് കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴക്കുകയായിരുന്നു. കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചുവെങ്കിലും, രാത്രി വൈകി സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടി നരസിപുര താലൂക്കിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ…
Read Moreയോഗത്തോണിൽ പങ്കെടുത്തത് 22,000 ത്തോളം പേർ
ബെംഗളൂരു: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചും സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ചും സംഘടിപ്പിച്ച യോഗത്തോണിനായി 22,000-ത്തിലധികം ആളുകൾ ഞായറാഴ്ച രാവിലെ മൈസൂരിലെ റേസ് കോഴ്‌സ് വളപ്പിലേക്ക് എത്തി. 17 ഡിഗ്രി വരെ മൂടൽമഞ്ഞുള്ള കാലാവസ്ഥ സാത്ഗല്ലി ബി സോണിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ 9 വയസുകാരൻ പ്രണവ് എസ്‌ജിയുടെയോ വിജയനഗർ ഒന്നാം ഘട്ടത്തിൽ നിന്നുള്ള 76 കാരനായ ആർ ശ്രീനിവാസയുടെയോ തടസ്സപ്പെടുത്തിയില്ല. ചാമുണ്ഡി മലയുടെ പശ്ചാത്തലത്തിൽ രാവിലെ 8 മുതൽ 8.57 വരെ യോഗ ചെയ്തു. മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ.വി രാജേന്ദ്ര, മൈസൂരു…
Read More