ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പേരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. ഭീകരവാദ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ ഈ മാസം 23 വരെ എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്. കർണാടക പോലീസിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 ന് കഴിഞ്ഞിരുന്നു. നൗഫൽ, ആബിദ്, മുഹമ്മദ് ഷിഹാബ്, അബ്ദുൾ ബഷീർ, റിയാസ് എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
Read MoreTag: MURDER CASE
പ്രവീൺ നെട്ടാരു വധത്തിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നട്ടാരു വധക്കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ച് കർണാടക സർക്കാർ. ദേശീയ ഇന്റലിജൻസ് ഏജൻസി എൻഐഎയ്ക്കൊപ്പം പോലീസും ചേർന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മംഗളൂരു എഡിജിപി അലോക് കുമാർ അറിയിച്ചു. ബെല്ലാരിയിൽ എൻഐഎയുമായി ചേർന്ന് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തിയപ്പോഴാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്. കേസിൽ ഇന്നലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റ് ചെയ്തിരുന്നു . ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ബെള്ളരെ സ്വദേശി ബഷീർ, ഷിഹാബ്, റിയാസ് എന്നിവരെ പോലീസ് പിടികൂടി.…
Read Moreമസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകി
ബെംഗളൂരു: കര്‍ണാടകയില്‍ കൊലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും കുടുംബങ്ങള്‍ക്ക് ധനസഹായമായി മംഗലാപുരം മുസ് ലിം സെന്‍ട്രല്‍ കമ്മിറ്റി 30 ലക്ഷം രൂപയുടെ ചെക്ക് കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബംഗങ്ങൾക്ക് കൈമാറി. കര്‍ണാടകയില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ അരങ്ങേറിയിരുന്നു. ആദ്യം മസൂദും അതിന് തുടര്‍ച്ചയായി യുവമോര്‍ച്ചാ നേതാവ് പ്രവീണും ദിവസങ്ങള്‍ക്കുള്ളിലാണ് ഫാസിലും കൊല്ലപ്പെട്ടത്.
Read Moreപ്രവീൺ നെട്ടാരു കൊലപാതകം, ഒരാൾ കൂടെ അറസ്റ്റിൽ
ബെംഗളൂരു: പ്രവീൺ നെട്ടാരു കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി ദക്ഷിണ കന്നഡ ജില്ല പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ ടൗൺ സ്വദേശി അബ്ദുൾ കബീർ (33) ആണ് പിടിയിലായത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജൂലൈ 26ന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ പ്രവീൺ നെട്ടാറിനെ അജ്ഞാത സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെത്തുടർന്ന്, ദക്ഷിണ കന്നഡ ജില്ലയിൽ പലയിടത്തും സംഘർഷാവസ്ഥ നിലനിന്നിരുന്നു, കല്ലേറും പോലീസ് ലാത്തി ചാർജും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പുത്തൂർ മേഖലയിൽ 144…
Read Moreപ്രവീൺ നെട്ടാറു കൊലപാതകം, 2 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ആബിദ് , നൗഫൽ എന്നിവരാണ് അറസ്റ്റിലായത് .നിലവിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ സക്കീർ , ശഫീഖ് , സദ്ദാം , ഹാരിസ് എന്നിവരാണ് മുൻപ് പിടിയിൽ ആയത്. എല്ലാ അക്രമികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം ഇന്ന് മുതൽ രാത്രികാല കർഫ്യൂ പിൻവലിച്ചു. മംഗളൂരു കമീഷണറേറ്റ് പരിധിയിൽ ഉൾപെടെ ജില്ലയിൽ മദ്യവിൽപ്പനശാലകൾ അടക്കം…
Read Moreഅയൽ സംസ്ഥാനത്ത് അസ്വസ്ഥത ഉണ്ടാക്കരുത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
ബെംഗളൂരു: അയല്‍സംസ്ഥാനത്ത് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കര്‍ണാടക പോലീസ് കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ബൈക്കാണ് ഉപയോഗിച്ചതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും കര്‍ണാടക സര്‍ക്കാര്‍ പ്രതികളെ പിടികൂടും. പ്രതികളെ കണ്ടെത്തി സംരക്ഷിക്കുന്നതിനുപകരം, പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി സഹകരിക്കാന്‍ പിണറായി വിജയന്റെ…
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതകം, കൂടുതൽ അറസ്റ്റിന് സാധ്യത
ബെംഗളൂരു: ബെല്ലാരെയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യതയുള്ളതായി പോലീസ്. കേസിൽ ഉൾപ്പെട്ടവരെ കൂടാതെ 15 പേർ കൂടെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതക സംഘത്തിനായി കാസർഗോഡ് ഉൾപ്പടെ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിച്ചുവരികയാണ്. പുത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡ മേഖലയിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ആകെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത…
Read Moreയുവമോർച്ച നേതാവിന്റെ വധം, പ്രദേശത്ത് നിരോധനാജ്ഞ; കേരള അതിർത്തിയിൽ ജാഗ്രത നിർദേശവും
ബെംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം. സുള്ള്യ, പുത്തൂർ, കടബ താലൂക്കുകളിൽ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നാട്ടാർ കഴിഞ്ഞ രാത്രി വെട്ടേറ്റ് മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രാദേശിക സംഘങ്ങൾ കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മാസങ്ങൾക്ക്…
Read Moreഹർഷയെ കൊന്ന പ്രതികൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവം, ആഭ്യന്തര മന്ത്രിയെ വിമർശിച്ച് ഹർഷയുടെ സഹോദരി
ബെംഗളൂരു: കര്‍ണാടകയില്‍ ബജ്റംഗ്ദള്‍ നേതാവ് ഹർഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജയിലില്‍ സ്വൈര്യവിഹാരം നടത്തുന്നതായി ആരോപണം, ആഭ്യന്തര മന്ത്രിയോട് ക്ഷോഭിച്ച് ഹർഷയുടെ സഹോദരി. പ്രതികള്‍ ജയിലില്‍ കഴിയുമ്പോഴും ഇന്‍സ്റ്റ ഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായത് സംബന്ധിച്ചായിരുന്നു സഹോദരിയുടെ പരാതി. മന്ത്രി ഇതിന് ചെവി കൊടുക്കാതായതോടെയാണ് സഹോദരി പ്രതിഷേധിച്ചത്. കൊല്ലപ്പെട്ട ബജ്റംഗ്ദള്‍ പ്രവര്ത്തകന് ഹര്‍ഷയുടെ സഹോദരി ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയോട് സംസാരിക്കുന്നതും പിന്നീട് ഇരുവരും പരുഷമായ സ്വരത്തില്‍ സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിലും വൈറല്‍ ആയിട്ടുണ്ട്. ഹര്‍ഷയുടെ മൂത്ത സഹോദരി അശ്വിനിക്കെതിരെ മന്ത്രി ശബ്ദമുയര്‍ത്തുന്ന വീഡിയോ സോഷ്യല്‍…
Read Moreവിമുക്തഭടനെ കൊലപ്പെടുത്തിയ കേസ്; ഒരു നഴ്സ് അടക്കം അഞ്ചു പേർ അറസ്റ്റിൽ
ബെംഗളൂരു : വിമുക്തഭടനെ കൊലപ്പെടുത്തിയ കേസ് തെളിയിച്ചതായി ബെംഗളൂരു പോലീസ് ശനിയാഴ്ച അവകാശപ്പെടുകയും, കേസിലെ പ്രതികളായ വിമുക്തഭടന്റെ അമ്മയെ പരിചരിക്കാൻ എത്തിയ ഒരു പുരുഷ നഴ്സിനെയും നഴ്സിന്റെ സഹോദരനെയും, മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് ഡോംലൂർ ലേഔട്ടിൽ താമസിക്കുന്ന ജൂഡ് തെഡ്യൂസിനെ ആണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. നഴ്സ് ബാബു (24), സഹോദരൻ മുരളി (26), സുഹൃത്തുക്കളായ ആന്ധ്രാപ്രദേശ് സ്വദേശികളായ ഗജേന്ദ്ര നായക് (26), ദേവേന്ദ്ര (24), രാജേന്ദ്ര (26) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇന്ത്യൻ ആർമിയിൽ ജോലി…
Read More