ഹർഷയെ കൊന്ന പ്രതികൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവം, ആഭ്യന്തര മന്ത്രിയെ വിമർശിച്ച് ഹർഷയുടെ സഹോദരി

ബെംഗളൂരു: കര്‍ണാടകയില്‍ ബജ്റംഗ്ദള്‍ നേതാവ് ഹർഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജയിലില്‍ സ്വൈര്യവിഹാരം നടത്തുന്നതായി ആരോപണം, ആഭ്യന്തര മന്ത്രിയോട് ക്ഷോഭിച്ച്‌ ഹർഷയുടെ സഹോദരി. പ്രതികള്‍ ജയിലില്‍ കഴിയുമ്പോഴും ഇന്‍സ്റ്റ ഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായത് സംബന്ധിച്ചായിരുന്നു സഹോദരിയുടെ പരാതി. മന്ത്രി ഇതിന് ചെവി കൊടുക്കാതായതോടെയാണ് സഹോദരി പ്രതിഷേധിച്ചത്. കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ സഹോദരി ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയോട് സംസാരിക്കുന്നതും പിന്നീട് ഇരുവരും പരുഷമായ സ്വരത്തില്‍ സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിലും വൈറല്‍ ആയിട്ടുണ്ട്. ഹര്‍ഷയുടെ മൂത്ത സഹോദരി അശ്വിനിക്കെതിരെ മന്ത്രി ശബ്ദമുയര്‍ത്തുന്ന വീഡിയോ സോഷ്യല്‍…

Read More