ബെംഗളൂരു: അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാര്‍ളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്. സിനിമയില്‍ മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ബന്ധം വളരെ വികാരപരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒ ശുദ്ധമായ സ്‌നേഹമാണ് നായയുടേത്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ച മുഖ്യമന്ത്രി, ചിത്രം എല്ലാവരും കാണമെന്നും നിര്‍ദേശിച്ചു. മുഖ്യമന്ത്രി ബൊമ്മെ നായസ്‌നേഹിയാണ്. ഇദ്ദേഹത്തിന്റെ വളര്‍ത്തുനായ കഴിഞ്ഞവര്‍ഷമാണ് ചത്തുപോയത്. വളര്‍ത്തുനായ ചത്തപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ബൊമ്മെയുടെ…
Read MoreTag: movie
‘ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല’; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്
പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതില്‍ തനിക്ക് വിഷമമുണ്ടെന്നുമാണ് മഞ്ജു പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാര്‍ഡില്‍ ഹോമിനെ…
Read Moreആർ ആർ ആർ ഒടിടി റിലീസ് ഈ മാസം
എസ്‌എസ് രാജമൗലിയുടെ മെഗാ ബജറ്റ് ആക്ഷന്‍ ഡ്രാമയായ ആര്‍ആര്‍ആർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ആര്‍ആര്‍ആര്‍ സീ5ല്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകള്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സില്‍ ഹിന്ദി പതിപ്പ് എത്തും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെയ് 20 മുതല്‍ സീ5, നെറ്റ്ഫ്ലിക്സ് എന്നിവയില്‍ സ്ട്രീമിംഗിനായി ആര്‍ആര്‍ആര്‍ ലഭ്യമാക്കിയേക്കും. റിപ്പോര്‍ട്ട് അനുസരിച്ച്, ആര്‍ആര്‍ആറിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റതയാണ് അറിയുന്നത്. ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷന്‍ 1100 കോടി രൂപ നേടിയതോടെ 2022-ല്‍ (ഇതുവരെ) ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്…
Read Moreജനഗണമന’ ഇന്ന് തിയേറ്ററുകളില്‍
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം ‘ജനഗണമന’ ഇന്ന് തീയേറ്ററുകളിൽ. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രം കൂടിയാണ് ജനഗണമന. ആരാധകരെ ആവേശം കൊള്ളിക്കുവായി ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രമോ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
Read Moreമണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഹിന്ദിയിൽ
1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലര്‍ മലയാള ചലചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചിത്രത്താഴ് മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എത്രയൊക്കെ പതിപ്പുകള്‍ ഇറങ്ങിയാലും മലയാള സിനിമയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ഓരോ റീമേക്കുകള്‍ പുറത്തിറങ്ങുമ്പോഴും മലയാളികള്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. എന്നാല്‍ മലയാളത്തിനേയും കടത്തിവെട്ടി മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗം വരുന്നു. ഇപ്പോഴിതാ ഭൂല്‍ ഭുലയ്യയുടെ ട്രെയിലറും…
Read Moreസമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു
തലമുറകളായി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് ‘സമ്മർ ഇൻ ബത്‌ലഹേം’. 1998ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് നിർമ്മാതാവ് സിയാദ് കോക്കർ ‘സമ്മർ ഇൻ ബത്‌ലഹേം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഞാനും മഞ്ജുവും ഒരു കുടുംബം പോലെയാണെങ്കിലും താരത്തിനൊപ്പം ഒരു സിനിമ മാത്രമേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പറഞ്ഞ…
Read Moreറിലീസിന് മുൻപ് നരസിംഹ സ്വാമി ക്ഷേത്രത്തിൽ എത്തി കെജിഎഫ് നായകൻ
ബെംഗളൂരു : കെ ജി എഫ് 2 റിലീസിനു മുന്‍പ് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റോക്ക് സ്റ്റാര്‍ യാഷ്. വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലാണ് അദ്ദേഹം എത്തിയത്. ക്ഷേത്ര ദർശന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫെബ്രുവരിയില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി യാഷ് കര്‍ണാടകയിലെ പ്രശസ്തമായ ആനെഗുഡ്ഡെ വിനായക ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഏപ്രില്‍ 14 നാണ് കെ ജി എഫ് 2 റിലീസ്. ചിത്രത്തിന്റെ മോഷനുകള്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഒന്നിലധികം നഗരങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു . ബോളിവുഡ് നടന്‍…
Read More500 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ആർ ആർ ആർ
നീണ്ട നാളത്തെ കത്തിരിപ്പിനു വിരാമമിട്ട് മാർച്ച് 25 നാണ് ആർ ആർ ആർ തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തെ പ്രദർശനം കൊണ്ട് ചിത്രമിതാ ഇപ്പോൾ 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആദ്യ ദിനം തന്നെ 200 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു ജൂനിയര്‍ എന്‍ ടി ആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത് ജനുവരി ഏഴിനായിരുന്നു. പിന്നീടാണ് ചിത്രം റിലീസ് തിയ്യതി മാർച്ച് 25 ലേക്ക് മാറ്റിയത് .…
Read Moreകെജിഎഫ് -2 ട്രെയിലർ ഇന്ന് പുറത്തിറങ്ങും
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കെജിഎഫ് 2 ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6. 40 ന് പുറത്തുവിടും. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും.
Read Moreആർആർആർ നാളെ തിയേറ്ററുകളിൽ
മുംബെെ: ബാഹുബലിയ്‌ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍(രുഗ്രം രണം രുധിരം) നാളെ റിലീസിന് ഒരുങ്ങുകയാണ്. രാം ചരൺ, ജൂനിയര്‍ എന്‍ടിആര്‍, ആജയ്ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രത്തിന്റെ ബുക്കിംഗ് ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ വരെയാണ് ഈടാക്കുന്നത്. 3ഡി പ്ലാറ്റിനം ടിക്കറ്റിന് 1900 രൂപ, 3ഡി പ്ലാറ്റിനം സുപ്പീരിയല്‍ ടിക്കറ്റിന് 2100 എന്നിങ്ങനെ പോകുന്നു നിരക്കുകള്‍.…
Read More