മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഹിന്ദിയിൽ

1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലര്‍ മലയാള ചലചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മണിച്ചിത്രത്താഴ് മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എത്രയൊക്കെ പതിപ്പുകള്‍ ഇറങ്ങിയാലും മലയാള സിനിമയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ഓരോ റീമേക്കുകള്‍ പുറത്തിറങ്ങുമ്പോഴും മലയാളികള്‍ ഒന്നടങ്കം പറഞ്ഞിരുന്നത്.

എന്നാല്‍ മലയാളത്തിനേയും കടത്തിവെട്ടി മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാ​ഗം വരുന്നു. ഇപ്പോഴിതാ ഭൂല്‍ ഭുലയ്യയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ സംവിധാനം ചെയ്തിരുന്നത് പ്രിയദര്‍ശന്‍ ആയിരുന്നു. എന്നാല്‍ ഭൂല്‍ ഭുലയ്യ രണ്ടാമതും അണിയിച്ചൊരുക്കിയിരിക്കുന്നത് അനീസ് ബസ്മിയാണ്.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ ശോഭന അനശ്വരമാക്കിയ ഗംഗ-നാഗവല്ലി വേഷങ്ങള്‍ രണ്ടാം ഭാ​ഗത്തില്‍ ചെയ്തിരിക്കുന്നത് തബു, കിയാര അദ്വാനി എന്നിവരാണ്.രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

മണിച്ചിത്രത്താഴ് കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണ് ഇറങ്ങിയത്.എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ഈ ചിത്രം നേടിയിരുന്നു . ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ചിത്രം നേടി കൊടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
[masterslider id="10"]

Related posts