ആദിപുരുഷ് കണ്ടിറങ്ങിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം ആളുകൾ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയ ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞതിന് യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചിരിക്കുകയാണ് പ്രഭാസ് ആരാധകർ. കർണാടകയിലെ തിയറ്ററിന് മുന്നിൽ വച്ചാണ് സംഭവം ഉണ്ടായത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ട് നിന്നിരുന്ന ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രഭാസ് ആരാധകർ ഇയാളുമായി തർക്കിക്കുന്നതും വിഡിയോയിൽ കാണാം. അവിടെ  നിന്നിരുന്നവരാണ്…

Read More

ഉടൽ ഒടിടി യിലേക്ക് ഉടൻ 

ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയായ ഉടല്‍ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രം തിയറ്ററില്‍ റിലീസായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒടിടിയിലെ സംപ്രേഷണം ആരംഭിച്ചിരുന്നില്ല. കൂടാതെ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഉടല്‍ സിനിമയുടെ സംപ്രേഷണമെന്നറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഉടൻ ഉണ്ടാകുമെന്നാണ്. ‘ഉടലിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും’ എന്നാണ് സൂചന. ചിത്രത്തിൻറെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ എന്നാണ് വിവരം.

Read More

ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിംഗിനിടെ ലൊക്കേഷനിൽ അപകടം

ഇടുക്കി: ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വാഹനാപകടം. സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻറെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. താരങ്ങൾ ഓടിച്ച ജീപ്പ് നിയന്ത്രണം തെറ്റി പോസ്റ്റിലിടുകയായിരുന്നു. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തിലെ കട്ടുറുമ്പ്. കെ.എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകൻ ചിത്രത്തിലെ നായിക. എ.ടി.എം, മിത്രം, ചാവേർപ്പട,…

Read More

2018 ഒടിടിയിൽ ;സംസ്ഥാനത്ത് രണ്ട് ദിവസം തീയേറ്ററുകൾ അടച്ചിടും 

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തേക്ക് തീയേറ്ററുകൾ അടച്ചിടാൻ തീരുമാനം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിക്ക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മുമ്പും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു. അതേ സമയം, തീയേറ്ററിൽ എത്തുന്ന  മലയാള സിനിമകളുടെ ഒടിടി  റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമ്മാണ നടപടികൾക്ക് സർക്കാരിനോട് ആവശ്യപ്പെടാൻ ഇരിക്കുകയാണ് തിയേറ്റർ ഉടമ സംഘടന ഫിയോക് ഇപ്പോൾ 42 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് ഒടിടി റിലീസ് എങ്കിലും തിയറ്ററുകളിൽ ആളെത്തുന്നില്ല.…

Read More

‘ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഹനുമാനു വേണ്ടി ഒഴിച്ചിടും

മുംബൈ: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന  ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ…

Read More

സിനിമ മുഴുവൻ കാണാതെ റിവ്യൂ ; സന്തോഷ് വർക്കിക്കു നേരെ തിയേറ്ററിൽ കയ്യേറ്റം 

കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിനു നേരെ തിയറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത–വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. രണ്ടിനു പുറത്തിറങ്ങിയ ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം.സന്തോഷ് വർക്കുകൾ നേരേ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. സുധീർ കരമന,…

Read More

‘ആർആർആർ’ ലെ വില്ലൻ റേ സ്റ്റീവൻസൺ അന്തരിച്ചു

ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്‌കോട്ട് ബാക്‌സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയും ചെയ്യുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  1998-ൽ പുറത്തിറങ്ങിയ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. ആർആർആറിന്റെ  ട്വിറ്റർ ഹാൻഡിൽ നടന് ആദരാഞ്ജലി അർപ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു. ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർ സീരീസായ…

Read More

കൊറോണ പേപ്പേഴ്സ് ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഏറ്റവും പുതിയ ചിത്രം കൊറോണ  പേപ്പേഴ്സിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഏപ്രിൽ 6ന് ചിത്രത്തിൻറെ തിയേറ്റർ റിലീസ് ആയിരുന്നു. ഷെയ്ൻ നിഗം ​​നായകനായ ചിത്രത്തിൽ സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read More

നടൻ കമൽ ഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സങ്കീർണമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ ഡോക്ടർമാർ പറയുന്നു.  കുറച്ചു ദിവസത്തേക്ക് സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

Read More

പൊന്നിയൻ സെൽവൻ 2 ഏപ്രിൽ 28 ന് പ്രദർശനത്തിന് എത്തും

മണിരത്നത്തിന്റെ മാഗ്നം ഓപ്പസിന്റെ തുടര്‍ച്ചയായ പൊന്നിയിന്‍ സെല്‍വന്‍ II ന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആദ്യ ചിത്രം പോലെ തന്നെ ഐമാക്‌സ് ഫോര്‍മാറ്റിലാണ് പൊന്നിയിന്‍ സെല്‍വന്‍ 2 പുറത്തിറങ്ങുന്നത്. ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്‍. ശരത്കുമാര്‍, വിക്രം പ്രഭു, അശ്വിന്‍ കാക്കുമാനു, പ്രകാശ് രാജ്, റഹ്മാന്‍, ആര്‍ പാര്‍ത്ഥിബന്‍ തുടങ്ങിയവരും ഇതിഹാസ കാലഘട്ടത്തിലെ ചിത്രത്തിലുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം മണിരത്‌നം, ഇളങ്കോ കുമാരവേലും ബി ജയമോഹന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ്…

Read More
Click Here to Follow Us