മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് മാനേജരെ മുഖത്തടിച്ച് എം.എൽ.എ

മുംബൈ : ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്നാരോപിച്ചു കേറ്ററിങ് സർവീസ് മാനേജർക്ക് മർദനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള വിമത സന്തോഷ് ബംഗാർ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഹിംഗോളി ജില്ലയിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞാണ് സന്തോഷ്, കേറ്ററിങ് മാനേജിന്റെ അസഭ്യം പറയുന്നതും മുഖത്ത് ഒന്നിലേറെ തവണ അടിക്കുന്നതും.  ഭക്ഷണത്തെ കുറിച്ചുള്ള പരാതി കിട്ടിയതിനെ തുടർന്നു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനാൽ ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നു സന്തോഷ് പറഞ്ഞു.

Read More

ജനതദൾ എംഎൽഎ കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടക ഹുബ്ലിയിൽ നിന്നുള്ള ജനതാദൾ എസ്  എംഎൽഎ എസ്.ആർ.ശ്രീനിവാസ് കോൺഗ്രസിലേക്ക് ചേരാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. എംഎൽഎ സ്ഥാനം ഡിസംബറിൽ രാജിവെക്കുമെന്നും അതിന് ശേഷം 2023 തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ശ്രീനിവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേ സമയം താൻ പാർട്ടിയിൽ നിന്ന് കുറച്ചുകാലമായി വിട്ടുനിൽക്കുകയാണെന്നാണ്   ശ്രീനിവാസ് പ്രതികരിച്ചത്. കർണാടക സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറുമായും പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയുമായും ശ്രീനിവാസ് മികച്ച ബന്ധമാണ് പുലർത്തുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ…

Read More

അധ്യാപകന്റെ മുഖത്ത് അടിച്ചതിൽ അന്വേഷണ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: കോളേജ് പ്രിൻസിപ്പലിന്റെ മുഖത്ത് ജെഡിഎസ് എംഎൽഎ അടിച്ചതുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ അതൃപ്തി ഉള്ളതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ്   പ്രിൻസിപ്പലിനെ മർദ്ദിച്ചത്. പ്രിൻസിപ്പലിന്റെ പരാതിയിൽ കർണാടക വിദ്യാഭ്യാസ വകുപ്പ്  അന്വേഷണം തുടങ്ങി. മാണ്ഡ്യ കൃഷ്ണരാജ സർക്കാർ ഐടിഐ കോളേജിൻറെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവർത്തനത്തെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് വ്യക്തമായി വിശദീകരിക്കാത്തതാണ് എം ശ്രീനിവാസിനെ ചൊടിപ്പിച്ചത്. അധ്യാപകരും പ്രാദേശിക നേതാക്കളും നോക്കി നിൽക്കേ പ്രൻസിപ്പലിൻറെ മുഖത്ത് രണ്ട്…

Read More

കോളേജ് പ്രിൻസിപ്പലിന്റെ മുഖത്തടിച്ച് എംഎൽഎ 

ബെംഗളൂരു: കർണാടകയിൽ ജെഡിഎസ് എംഎൽഎ കോളേജ് പ്രിൻസിപ്പലിന്റെ ചെകിടത്ത് അടിച്ചു. ജെഡിഎസ് ന്റെ മാണ്ഡ്യയിൽ നിന്നുള്ള എംഎൽഎ എം. ശ്രീനിവാസാണ് മാണ്ഡ്യ നാൽവാടി കൃഷ്ണരാജ വാദ്യാർ ഐടിഐ കോളജ് പ്രിൻസിപ്പൽ നാഗാനന്ദിന്റെ മുഖത്തടിച്ചത്. കോളജിലെ ജീവനക്കാരും എംഎല്‍എയുടെ സ്റ്റാഫുകളും നോക്കിനില്‍ക്കെയായിരുന്നു എംഎൽഎ യുടെ ഈ പ്രവർത്തി. കോളജിലെത്തിയ എംഎല്‍എ ലാബിന്റെ നിര്‍മാണപ്രവൃത്തികളെക്കുറിച്ച്‌ പ്രിന്‍സിപ്പലിനോട് ചോദിക്കുന്നതും ആവര്‍ത്തിച്ച്‌ മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. രണ്ടുതവണ അടിക്കുകയും പലതവണ അടിക്കാന്‍ കൈ ഓങ്ങുകയും ചെയ്യുന്നതയാണ് വീഡിയോയിൽ കാണുന്നത്. എംഎല്‍എ ക്ഷുഭിതനായി സംസാരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍…

Read More

ഉമ തോമസ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന്  നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്   നടന്നത്. ദൈവനാമത്തിലാണ് ഉമ തോമസ് സത്യവാചകം ചൊല്ലിയത്. സ്പീക്കർ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, യു.ഡി.എഫ് എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി ടി തോമസിൻറെ നിലപാടുകൾ പിന്തുടരുമെന്ന് ഉമ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക്…

Read More

കർണാടക മുൻ എംഎൽഎ എജി കോഡ്ഗി അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ എംഎൽഎ ഗോപാല കൃഷ്ണ കോഡ്ഗി അന്തരിച്ചു. മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 93 വയസായിരുന്നു. വിപ്ലവകാരിയായ കർഷകനും സഹകരണ നേതാവുമായ കോഡ്ഗി അമാസെബൈലു ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു. രണ്ടുതവണയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നാം ധനകാര്യ കമ്മിഷൻ നടപ്പാക്കൽ ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനയും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി കൃഷ്ണരായ കോഡ്ഗിയുടെയും രാജമ്മയുടെയും മകനായി കാർക്കളയിലെ മഞ്ഞറപ്പാലിലാണ് അദ്ദേഹത്തിന്റെ ജനനം.

Read More

വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത എംഎൽഎ മാരെ പുറത്താക്കാൻ ഒരുങ്ങി ദൾ  

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത 2 ദൾ എംഎൽഎ മാരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സി. എം ഇബ്രാഹിം അറിയിച്ചു. ഇരുവർക്കും പാർട്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. കോലാർ കെ ശ്രീനിവാസ ഗൗഡ, തുമക്കുരു ഗുബ്ബി എസ് ആർ ശ്രീനിവാസ് എന്നിവരോടാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമ സഭാ സ്പീക്കർക്ക് ഉടൻ പരാതി നൽകുമെന്നും പാർട്ടി അറിയിച്ചു.

Read More

ഏഴ് എംഎൽസി സീറ്റിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുപ്പ്

ബെംഗളൂരു: ജൂൺ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലേക്ക് മത്സരിക്കുന്ന ബിജെപി, ദൾ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടും. മുൻ‌ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി, എസ്‌ഐ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ചലുവടി നാരായണ സ്വാമി, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ഹേമലത നായിക്, എസ് കേശവ പ്രസാദ് എന്നിവർ ബിജെപി യ്ക്കയും ബി എം ടി മുൻ സി എം എം എം. നാഗരാജു യാദവ്, മുൻ എംഎൽസി കെ അബ്ദുൾ ജബ്ബാർ എന്നിവർ ചേർന്ന് കർണാടക ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റ് ടി ഇ ശരവണ ദളിനായും രംഗത്തുണ്ട്.…

Read More

കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനെതിരെ ക്രിമിനൽ കേസ്.

ബെംഗളൂരു: കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ബി.സെഡ്.സമീർ അഹമ്മദ് ഖാനും സഹോദരനും ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചന, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഏഴാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം സാമ്പിഗെഹള്ളി പോലീസ് സ്‌റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. യെലഹങ്കയിലെ ചൊക്കനഹള്ളിയിൽ ഷാഹിസ്ത നസീൻ ഖാനുമിന് ഭൂമിയുണ്ടെന്നും ആഗസ്ത് നാലിന് തൊഴിലാളികൾക്കായി ഷെഡ് നിർമ്മിക്കാൻ അവിടെ പോയപ്പോൾ, സമീർ അഹമ്മദ് ഖാന്റെ സഹോദരൻ ജമീൽ അഹമ്മദ് ഖാനും മറ്റുള്ളവരും ചേർന്ന് ബുൾഡോസറുകളും ആയുധങ്ങളും ഉപയോഗിച്ച് അവരുടെ വസ്തുവിൽ അതിക്രമിച്ച് കയറുകയും അവിടെ…

Read More

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിന് ദേവും വിവാഹിതരാകുന്നു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. വിവാഹ തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ഒരു മാസത്തിന് ശേഷമാവും വിവാഹം. ഇതോടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എ യും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്. ഇരുപത്തൊന്നാം വയസിലാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഈ കഴിഞ്ഞ ദിയമസഭാ…

Read More
Click Here to Follow Us