കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനെതിരെ ക്രിമിനൽ കേസ്.

ബെംഗളൂരു: കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ബി.സെഡ്.സമീർ അഹമ്മദ് ഖാനും സഹോദരനും ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചന, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഏഴാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം സാമ്പിഗെഹള്ളി പോലീസ് സ്‌റ്റേഷനാണ് കേസെടുത്തിരിക്കുന്നത്.

യെലഹങ്കയിലെ ചൊക്കനഹള്ളിയിൽ ഷാഹിസ്ത നസീൻ ഖാനുമിന് ഭൂമിയുണ്ടെന്നും ആഗസ്ത് നാലിന് തൊഴിലാളികൾക്കായി ഷെഡ് നിർമ്മിക്കാൻ അവിടെ പോയപ്പോൾ, സമീർ അഹമ്മദ് ഖാന്റെ സഹോദരൻ ജമീൽ അഹമ്മദ് ഖാനും മറ്റുള്ളവരും ചേർന്ന് ബുൾഡോസറുകളും ആയുധങ്ങളും ഉപയോഗിച്ച് അവരുടെ വസ്തുവിൽ അതിക്രമിച്ച് കയറുകയും അവിടെ ഒന്നും നിർമ്മിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്‌ഐആറിൽ പറയുന്നു.

എന്നാൽ യെലഹങ്കയിൽ 5,300 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന സ്വത്ത് തന്റെ സഹോദരിക്ക് സ്വന്തമായുണ്ടെന്ന് സ്പെഷ്യൽ പവർ ഓഫ് അറ്റോർണി കൈവശമുള്ള ഖാനത്തിന്റെ സഹോദരി തസ്നീം ഫാത്തിമ പറഞ്ഞു. കഴിഞ്ഞ വർഷം പോലീസ് ഡയറക്ടർ ജനറലിനും ബെംഗളൂരു പോലീസ് കമ്മീഷണർക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നതായും തസ്നീം ഫാത്തിമ വ്യക്തമാക്കി. എന്നാൽ നിലവിൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ എംഎൽഎ തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us