ശ്രീനഗർ: 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജയ്ഷെ കമാൻഡർ കമ്രാനും ഗാസി റഷീദും സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവരാണ് പുൽവാമ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത് ചാവേർ സഞ്ചരിച്ചിരുന്ന കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ചത്. ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ…
Read MoreTag: martyred javan pulvama
ഭീകരാക്രമണത്തിൽ അനുശോചിച്ച് ബിഎംഎഫ്.
ബെംഗളൂരു : രാജ്യം നടുങ്ങിയ പുൽവാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരോടുള്ള ആദരസൂചകമായി ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ശനിയാഴ്ച രാത്രി ബെംഗളൂരു ടൌൺ ഹാളിൽ മെഴുകുതിരി കത്തിച്ചു അവരോടുള്ള ശ്രദ്ധാഞ്ജലി അർപ്പിച്ചു. ട്രസ്റ്റ് സെക്രെട്ടറി ഉണ്ണിക്കൃഷ്ണൻ ,ട്രഷറർ ബിജുമോൻ, പ്രജിത് കുമാർ,റാം,മുനീർ, സൈഫുദീൻ, ജംഷീർ,രതീഷ് രാജ്, പ്രേം,ഗിരീഷ്, ടിജോ എന്നിവർ നേതൃത്വം നൽകി.
Read Moreഇൻഷൂറൻസ് തുക മണിക്കൂറുകൾക്കകം നൽകി ധീരജവാന്റെ കുടുംബത്തിന് താങ്ങായി എൽ.ഐ.സി.
ബെംഗളൂരു : പുൽവാമ ഭീകരാക്രണത്തിൽ വീരമൃത്യു വരിച്ച മാണ്ഡ്യ സ്വദേശിയായ സി ആർ പി എഫ് ജവാൻ എച്ച് ഗുരുവിന് വേണ്ടി എൽ ഐ സി യുടെ അധിവേഗ നടപടി പൊതുജനങ്ങളുടെ ഇടയിലും സമൂഹ മാധ്യമങ്ങളിലും കയ്യടി നേടി. ദു:ഖം തളം കെട്ടി നിൽക്കുന്ന ചുറ്റുപാടിൽ ആശ്രിതരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാതെ 382199 രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു എൽ ഐ സി മാണ്ഡ്യ ബ്രാഞ്ച്. 48 മണിക്കൂറിനുള്ളിലാണ് തുക നൽകിയത്. മരിച്ചവരുടെ ആശ്രിതർക്ക് തുക നൽകാൻ ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റോ മരണ സർട്ടിഫിക്കറ്റോ…
Read Moreപുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ മാണ്ഡ്യ സ്വദേശിയായ ജവാന് വീരമൃത്യു;കാശ്മീരില്‍ എത്തിയത് 3 ദിവസം മുന്‍പ് മാത്രം.
ബെംഗളൂരു: ഇന്നലെ കാശ്മീരില്‍ നടന്ന നാടിനെ നടുക്കിയ ഭീകരാക്രമണത്തില്‍ മാണ്ഡ്യ സ്വദേശിയായ സി ആര് പി എഫ് ജവാന് എച്.ഗുരുവിനു വീരമൃത്യു.മദ്ദൂര്‍ താലൂക്കിലെ ഗുഡിഗരെ വില്ലേജിലെ ഹോയ്യന്നയുടെ മകന് ആണ് ഗുരു. എട്ടു വര്‍ഷം മുന്‍പാണ് ഗുരു സൈന്യത്തില്‍ ചേര്‍ന്നത്,കാശ്മീരില്‍ വരുന്നതിനു മുന്‍പ് ജാര്‍ഘണ്ടില്‍ ആയിരുന്നു സേവനം ചെയ്തിരുന്നത്,ഫെബ്രുവരി 10 ന് ആണ് കാശ്മീരില്‍ എത്തിയത്,സംഭവം നടക്കുന്നതിന്റെ അതെ ദിവസം ഉച്ചക്ക് കൂടി ഗുരു അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു.ആറുമാസം മുന്‍പ് മാത്രമാണ് ഗുരുവിന്റെ വിവാഹം കഴിഞ്ഞത്,ഭാര്യ കലാവതി.
Read More