മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു ‘ ഏപ്രിൽ 14 ന് ഒടിടി പ്ലാറ്റുഫോമിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദിന്‍റെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് പുഴു. വൈറസിന് ശേഷം ഷറഫു, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. നവാഗതയായ രതീന ഷെര്‍ഷാദ് ആണ് സംവിധാനം. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ്…
Read MoreTag: MALAYALAM
മലയാള സിനിമയിലേക്ക് ഭാവനയുടെ തിരിച്ചു വരവ്
ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോണ്‍ഹോമി എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിത്വിരാജ് നായകനായി 2017 ൽ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് കന്നഡ സിനിമകളിലേക്ക് കടന്ന ഭാവന അടുത്തിടെ ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന്…
Read Moreകർണാടകയിലും ഭീഷ്മയ്ക്ക് മികച്ച കളക്ഷൻ
റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പല ഭാഗങ്ങളിൽ നിന്നായി ഭീഷ്മയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ കർണാടകത്തിൽ നിന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചെന്നൈ പോലെ മലയാള സിനിമകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന ഒരു നഗരമാണ് ബെംഗളൂരുവും ഈ നഗരങ്ങളിലെ മലയാളികളുടെ എണ്ണം തന്നെയാണ് ഇതിന് പ്രധാന കാരണം. ബെംഗളൂരുവിലെ മികച്ച സ്ക്രീന്‍ കൗണ്ട് കൂടാതെ മംഗളൂരിലും മൈസൂരിലും കുന്താപുരയിലുമൊക്കെ ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ടായിരുന്നു. ആകെ 46 റിലീസിംഗ് സെന്‍ററുകളായിരുന്നു ചിത്രത്തിന് അവിടെ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ലഭ്യമായ കണക്കുകള്‍ പ്രകാരം ഭീഷ്മ പര്‍വ്വത്തിന്…
Read Moreദിലീപ് മൊബൈലിൽ കൃത്രിമം കാട്ടിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊച്ചി : നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ ദിലീപ് മുൾമുനയിൽ നിൽക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഫോൺ കോടതിക്ക് കൈമാറാൻ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ച് ഇന്ന് ഇത് സംബന്ധിച്ച ഹർജി പരിഗണിക്കും.
Read Moreമലയാളത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ; പീഡനത്തിനിരയായ നടി
കൊച്ചി : അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ആക്രമണത്തിനിരയായ പ്രമുഖ നടി. പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന ‘വി ദി വിമണ്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി. നടിയുടെ വാക്കുകളിലേക്ക്, തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണമെന്ന് മനസ്സിൽ തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്നും തോന്നിയിരുന്നു. എന്നാല്‍ ഡബ്ള്യൂ സി സി പോലെ ധാരാളം പേര്‍ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല. സംഭവത്തിന് ശേഷം തനിക്ക്…
Read Moreസോഷ്യൽ മീഡിയയിൽ തരംഗമായി ‘ആറാട്ട്’ ലൊക്കേഷൻ വീഡിയോ
ഏറെ നാളുകള്‍ക്കു ശേഷം ഒരു മോഹന്‍ലാല്‍ മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ തിയേറ്ററിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഗംഭീര പ്രതികരണവുമായി തിയേറ്ററുകളിൽ ആറാട്ട് ആടി തിമിർക്കുന്നതിനിടയിൽ ആണ് ആറാട്ട് ലൊക്കേഷനിൽ നിന്നും ഒറ്റ ടേക്കിലെടുത്ത ലാലേട്ടന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഒന്നാം കണ്ടം കേറി… എന്ന ഗാനത്തിലെ ഒരു ഭാഗം ഒറ്റ ടേക്കില്‍ ഭംഗിയായി അവതരിപ്പിച്ച മോഹന്‍ലാലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറൽ ആയിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് വീഡിയോ കണ്ട് കഴിഞ്ഞത്.
Read More24 മണിക്കൂറില്‍ 1000 കടന്ന് കര്‍ണാടക;700ന് മുകളില്‍ ബെംഗളൂരു;സംസ്ഥാനത്ത് 16 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍..
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1267 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 13190 ആയി. 243 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 16 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് ഇതില്‍ 4 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.ദക്ഷിണ കന്നഡ 3 ,തുമക്കുരു,ബാഗല്‍ കോട്ടെ എന്നിവിടങ്ങളില്‍ 2 വീതം മരണം റിപ്പോര്‍ട്ട് ചെയ്തു.ധാര്‍വാട് ,ഹാസന്‍ ,മൈസുരു,കലബുരഗി,ബെല്ലാരി എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ്…
Read Moreമലയാളം വായനശാല ആരംഭിക്കുന്നു
ബെംഗളുരു: ബെംഗളുരു മലയാളി ഫോറം ജയനഗറിലെ ഒാഫീസിൽ മലയാളം വായനശാല ആരംഭിക്കുന്നു. മലയാള പുസ്തകങ്ങൾ സംഭാവന നൽകാൻ താത്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക; ഫോൺ: 9845426225,9845181132
Read More