മലയാള സിനിമയിലേക്ക് ഭാവനയുടെ തിരിച്ചു വരവ്

ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.

ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോണ്‍ഹോമി എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

പ്രിത്വിരാജ് നായകനായി 2017 ൽ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് കന്നഡ സിനിമകളിലേക്ക് കടന്ന ഭാവന അടുത്തിടെ ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററാണ് മമ്മൂട്ടി ഇന്ന് പുറത്തുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts