കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു; നിയന്ത്രണം കർശനമാക്കുന്ന 4 ജില്ലകൾ ഇവയാണ്

ബെം​ഗളുരു; കോവിഡ് വ്യാപിക്കുന്നു, കർണാടകത്തിൽ കോവിഡ്-19 വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും. കൂടുതൽ കോവിഡ് രോഗികളുള്ള സ്ഥലങ്ങൾ അടച്ചിടാനും തീരുമാനമായി. കൂടാതെ പത്തുദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാനാണ് തീരുമാനം. കൂടുതൽപ്പേർക്ക് രോഗം സ്ഥിരീകരിച്ച ബെംഗളൂരു, ബല്ലാരി, യാദ്ഗിർ, കലബുറഗി എന്നീ ജില്ലകളിൽ നിയന്ത്രണം കൊണ്ടുവരും. ജില്ലകൾ പൂർണമായി അടച്ചിടുന്നതിനുപകരം രോഗികളുള്ള വാർഡുകൾ പൂർണമായി അടച്ചിടാനാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ബെംഗളൂരുവിൽ കൂടുതൽ രോഗികളുള്ള നാലു വാർഡുകൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള അധികാരം ജില്ലാ…

Read More

ലോക് ഡൗൺ വിനയായി; ഗ​ഗൻയാൻ വൈകുമെന്ന് സൂചന

ബെം​ഗളുരു; ​ഗ​ഗൻയാൻ വൈകുമെന്ന് സൂചന, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗൻയാൻ’ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആളില്ലാപേടക പരീക്ഷണം വൈകിയേക്കും. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോക്ക് ഡൗൺ‌ പ്രഖ്യാപിച്ചതാണ് ദൗത്യം വൈകാൻ കാരണമെന്ന് ഐ.എസ്.ആർ.ഒ.(ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന) വൃത്തങ്ങൾ വ്യക്തമാക്കി. മനുഷ്യ ദൗത്യത്തിന് മുൻപ് ആളില്ലാപേടകം ബഹാരാകാശത്തെത്തിച്ച്‌ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ടു പരീക്ഷണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടത്താൻ പദ്ധതിയിട്ടിരുന്നത്. പൊടുന്നനെ “കോവിഡ് കാരണം ചില ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. ഇപ്പോൾ ഒന്നും ഉറപ്പിച്ചുപറയാനാവില്ല. ആറുമാസത്തെ സമയമുണ്ട്” -ഐ.എസ്.ആർ.ഒ. അധികൃതർ വ്യക്തമാക്കി.

Read More

നേരിടുന്നത് വൻ സാമ്പത്തിക ഞെരുക്കം, തൊഴിലാളികളെ കിട്ടാനില്ല; വലഞ്ഞ് ​ഹോട്ടലുടമകൾ

ബെം​ഗളുരു; അനുമതി ലഭിച്ചെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു, ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതിലഭിച്ചെങ്കിലും പലതും അടഞ്ഞുതന്നെ കിടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടത് മൂലം സാമ്പത്തികപ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് പ്രധാന കാരണമായി പറയുന്നത്. ബെം​ഗളുരുവിലെ ബൃഹത് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷന്റെ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കുന്നില്ലെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ ഇതിൽപലതും കോറമംഗല, ഇന്ദിരാനഗർ, എച്ച്.എസ്.ആർ. ലേഔട്ട്, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണശാലകളാണ്. കൊറോണ വരുത്തിയ പ്രതിസന്ധികാരണം…

Read More

കോവിഡ് പ്രതിരോധത്തിന് ഇളവുകൾ തിരിച്ചടിയാകുമെന്ന് ആരോ​ഗ്യ വകുപ്പ്.

ബെം​ഗളുരു; രാജ്യത്തെ പ്രശസ്തമായ ഐ.ടി. ഹബ്ബായ ബെംഗളൂരു കോവിഡ് ഭീതിയിലാണെങ്കിലും രോഗവ്യാപനത്തെ പ്രതിരോധിക്കാൻകഴിഞ്ഞു, രാജ്യത്തെ മറ്റ് മെട്രോനഗരങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമ്പോഴും ബെം​ഗളുരുവിൽ കേസുകൾ‍ ക്രമാതീതമായി ഉയരുന്നതിന് തടയിടാൻ കഴിഞ്ഞെന്ന് തന്നെയാണ് വിലയിരുത്തലുകൾ. കൂടാതെ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ രോഗംപടരുകയാണ്, എന്നാൽ, ബെംഗളൂരുവിൽ മാർച്ച് ഒമ്പതിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനുശേഷം രോഗവ്യാപനത്തെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ പരിശോധനകളും , അധികൃതരുടെ ഇടപെടലുകളും നിരീക്ഷണവും ജനങ്ങളുടെ സഹകരണവുമാണ് ഇതിന് സഹായിച്ചത്. രാജ്യത്തെ വൻ ഐടി ഹബ്ബായ നഗരത്തിൽ…

Read More
Click Here to Follow Us