ഗഗൻയാൻ പദ്ധതി ഗുജറാത്തിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്

ബെംഗളൂരു : ഇന്ത്യൻ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ ഗുജറാത്തിലേക്ക് പോകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാർ പാർട്ടി നേതൃത്വത്തിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ ((എൻ.എസ്.യു.ഐ) യും ചേർന്ന് ബുധനാഴ്ച ഐഎസ്ആർഒ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ബെംഗളൂരുവിൽ നിന്നും കർണാടകയിൽ നിന്നും ഗഗൻയാൻ മാറ്റേണ്ടതില്ലെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.’ഇത് കർണാടകയുടെ അഭിമാന പ്രശ്‌നമാണ്. പരിപാടി ബെംഗളൂരുവിനു പുറത്തേക്ക് മാറ്റാനാണ് കേന്ദ്രം ആലോചിക്കുന്നത്. അത് സംഭവിക്കാൻ പാടില്ല,”അവർ ഗുജറാത്തിൽ ഒരു പുതിയ പ്രോജക്റ്റ് തുടങ്ങട്ടെ,…

Read More

ലോക് ഡൗൺ വിനയായി; ഗ​ഗൻയാൻ വൈകുമെന്ന് സൂചന

ബെം​ഗളുരു; ​ഗ​ഗൻയാൻ വൈകുമെന്ന് സൂചന, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗൻയാൻ’ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആളില്ലാപേടക പരീക്ഷണം വൈകിയേക്കും. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോക്ക് ഡൗൺ‌ പ്രഖ്യാപിച്ചതാണ് ദൗത്യം വൈകാൻ കാരണമെന്ന് ഐ.എസ്.ആർ.ഒ.(ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന) വൃത്തങ്ങൾ വ്യക്തമാക്കി. മനുഷ്യ ദൗത്യത്തിന് മുൻപ് ആളില്ലാപേടകം ബഹാരാകാശത്തെത്തിച്ച്‌ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ടു പരീക്ഷണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടത്താൻ പദ്ധതിയിട്ടിരുന്നത്. പൊടുന്നനെ “കോവിഡ് കാരണം ചില ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. ഇപ്പോൾ ഒന്നും ഉറപ്പിച്ചുപറയാനാവില്ല. ആറുമാസത്തെ സമയമുണ്ട്” -ഐ.എസ്.ആർ.ഒ. അധികൃതർ വ്യക്തമാക്കി.

Read More
Click Here to Follow Us