തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. കൂടാതെ വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്നാണ് സർക്കാരിൻ്റെ നിലവിലെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും. അതേസമയം സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. സി…
Read MoreTag: lockdown
പൊങ്കലിന് ശേഷമുള്ള ലോക്ക്ഡൗൺ സാധ്യത തള്ളി തമിഴ്‌നാട് ആരോഗ്യമന്ത്രി
ബെംഗളൂരു : പൊങ്കലിന് ശേഷം തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കൊണ്ട്, സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്താൽ മതിയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. “സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ല. സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കരുതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആഗ്രഹിക്കുന്നു. എന്നാൽ അതേ സമയം, പൊതുജനങ്ങൾ 100 ശതമാനം സുരക്ഷിതരായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, അതിനാൽ നിയന്ത്രണങ്ങളുണ്ട്. ആളുകൾ അത് പിന്തുടരേണ്ടതുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകർണാടകയിൽ ലോക്ക്ഡൗൺ ഇല്ല: മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് ഇനി ഒരു ലോക്കഡോൺ ഉണ്ടകുമൊ എന്ന ജനങ്ങളുടെ ആശങ്കകൾക്കിടയിൽ ആശ്വാസമായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്താൽ. സംസ്ഥാനത്ത് ഇപ്പോൾ ഒരു ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ് അറിയിച്ചു. സ്കൂളുകളിലും കോളേജുകളിലും കർശനമായമുൻകരുതലുകൾ കൈക്കൊള്ളുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും അവ അടക്കില്ല എന്നും. കോവിഡ്-19ന്റെ പുതിയ വകബേധമായ ഒമൈക്രോണിന്റ പേരിൽ ആരും പരിഭ്രാന്തരാകരാകാതെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
Read Moreസംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read Moreവീണ്ടുമൊരു ലോക്ഡൗൺ?; അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി
ബെംഗളുരു; സംസ്ഥാനത്ത് വീണ്ടും ഒരു ലോക്ഡൗൺ വന്നേക്കുമെന്ന ഊഹോപോഹങ്ങൾ ശക്തമായി തുടരുന്നു, ഇതിനിടെ ആശങ്ക അകറ്റുന്നതിനായി അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി രംഗത്തെത്തി. ലോക്ഡൗൺ നടപ്പിലാക്കുന്നതിനുള്ള യാതൊരുവിധ സാഹചര്യങ്ങളും നിലവിലില്ലെന്നും ഇത്തരം അടിസ്ഥാന രഹിതമായ ആശങ്കകൾ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എംകെ സുദർശൻ അറിയിച്ചു. കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് ആശങ്കവേണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി സർക്കാരിന് നിർദേശം നൽകി…
Read Moreമെയ് 4 മുതൽ ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കേരളവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മെയ് 4 മുതൽ മെയ് 9 വരെ ഒരാഴ്ചത്തേക്ക് കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ നിയന്ത്രണങ്ങൾ മെയ് 1, 2 തീയതികളിലും ബാധകമാണ്. കോവിഡ് കേസുകൾ നിയന്ത്രണാതീതമാക്കാൻ ചീഫ് സെക്രട്ടറി 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ആണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനൽ, സ്റ്റോപ്പുകൾ,…
Read Moreതിരുവനന്തപുരത്തേക്ക് 5000 രൂപ; അവസരം നോക്കി കൊള്ള നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ; 500 അധിക സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.
ബെംഗളൂരു: ഇന്ന് രാത്രി മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ 500 അധിക ബസുകൾ ഇന്ന് സംസ്ഥാനത്തുടനീളം സർവീസ് നടത്തും. ലോക്ക്ഡൌൺ പ്രഖ്യാപനം ഉണ്ടായ തിങ്കളാഴ്ചയും കെ എസ് ആർടി സി അധിക സർവീസുകൾ നടത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്നും നഗരത്തിലേക്ക് തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയിരിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും തിരിച്ച് വീടുകളിലെത്തുവാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടെയും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർത്ത് കർണാടകയിലെ ബിദാർ, കൽബുർഗി, റായ്ച്ചൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ…
Read Moreകർണാടകയിൽ ലോക്ക് ഡൗൺ ഉണ്ടോ ? നാളെയറിയാം…
ബെംഗളൂരു: എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന സർവ കക്ഷി യോഗത്തിലെ ചൂടേറിയ ചർച്ചകൾക്ക് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ തീരുമാനം ചൊവ്വാഴ്ച സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ആർ അശോകയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ വിർച്വൽ ആയിപങ്കെടുത്തു. കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന്റെ തെറ്റായ നടത്തിപ്പിനെ പ്രതിപക്ഷം യോഗത്തിൽ കുറ്റപ്പെടുത്തി. “എല്ലാം നന്നായി കൈകാര്യം ചെയ്യുന്നു” എന്ന അവകാശവാദങ്ങൾ ശരിയല്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞതിനെ തുടർന്ന് പകർച്ചവ്യാധി പടരുന്നത് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച്…
Read Moreലോക്ക്ഡൗണിൽ കാലിടറി മലയാളി കച്ചവടക്കാർ
ബെംഗളുരു; ലോക്ക്ഡൗണിൽ കാലിടറി കച്ചവടക്കാർ, നഗരത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളി കച്ചവടക്കാരും ദുരിതത്തിൽ. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവസാനപ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ് ഒട്ടുമിക്ക കച്ചവടക്കാരും. ജൂൺ ആദ്യ ആഴ്ചയിലാണ് ലോക്ഡൗണിനുശേഷം കടകൾ തുറന്നുപ്രവർത്തിച്ചു തുടങ്ങിയത്… മുൻപ് രണ്ടുമാസത്തിലേറെ അടച്ചിടേണ്ടിവന്നതിനാൽ കടയിൽ നേരത്തേയുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ ഉപേക്ഷിച്ച് പുതിയ സ്റ്റോക്കെടുത്താണ് പ്രവർത്തനം തുടങ്ങിയിരുന്നത്. ഈയിനത്തിൽ കട തുടങ്ങുമ്പോൾ മുടക്കിയ അത്രതന്നെ തുക മുടക്കിയിട്ടുണ്ടെന്ന് മലയാളി കച്ചവടക്കാർ പറയുന്നു. എന്നാൽ, നേരത്തേയുണ്ടായിരുന്ന കച്ചവടത്തിന്റെ പകുതിപോലും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. നഗരത്തിൽ കോവിഡ് വ്യാപനം…
Read Moreലോക്ക്ഡൗൺ;ജനങ്ങൾ വെപ്രാളത്തിൽ വാങ്ങിക്കൂട്ടിയത് 410 കോടിയുടെ മദ്യം.
ബെംഗളുരു; വെപ്രാളത്തിൽ അളവില്ലാതെ മദ്യം വാങ്ങിക്കൂട്ടി ജനങ്ങൾ, ലോക്ഡൗൺ തുടങ്ങുന്നതിനുമുമ്പ് മദ്യം വാങ്ങാനുള്ള നെട്ടോട്ടത്തിൽ ചൊവ്വാഴ്ചമാത്രം കർണാടകത്തിൽ വിറ്റഴിഞ്ഞത് 410 കോടിയുടെ മദ്യം. സാധാരണ ഒരു ദിവസമുണ്ടാകുന്ന കച്ചവടത്തെക്കാൾ 40 ശതമാനം കൂടുതലാണിത്. ബെംഗളൂരു, ദക്ഷിണ കന്നഡ, ധാർവാഡ് എന്നിവിടങ്ങളിൽമാത്രമാണ് ബുധനാഴ്ചമുതൽ ലോക്ഡൗൺ. ഇവിടത്തെ മദ്യവിൽപ്പനയിലുണ്ടായ വർധനയാണ് സംസ്ഥാന ശരാശരിയിലും വർധനയുണ്ടാക്കിയത്. വിൽപ്പനക്കാരുടെ കണക്കനുസരിച്ച് 4.9 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 83,000 ലിറ്റർ ബിയറുമാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച വിറ്റത്. ഒട്ടേറെ ചെറുമദ്യശാലകളിൽ സ്റ്റോക്ക് പൂർണമായി തീരുകയും ചെയ്തു. ജൂലായ് 22-ന് ശേഷവും…
Read More