മെയ് 4 മുതൽ ഒരാഴ്ചത്തേക്ക്‌ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കേരളവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മെയ് 4 മുതൽ മെയ് 9 വരെ ഒരാഴ്ചത്തേക്ക് കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങൾ മെയ് 1, 2 തീയതികളിലും ബാധകമാണ്. കോവിഡ് കേസുകൾ നിയന്ത്രണാതീതമാക്കാൻ ചീഫ് സെക്രട്ടറി 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ആണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.

ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. വിമാനത്താവളങ്ങൾ, റെയിൽ‌വേ സ്റ്റേഷനുകൾ, ബസ് ടെർമിനൽ, സ്റ്റോപ്പുകൾ, സ്റ്റാൻഡുകൾ, ആശുപത്രികൾ, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ എന്നിവയിലേക്കും പുറത്തേക്കും സഞ്ചരിക്കാവുന്നതാണ്.  പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ (അഗ്രിഗേറ്റർമാരുടെ ക്യാബുകൾഉൾപ്പെടെ) എന്നിവയുടെ നീക്കം അനുവദിക്കും. വിമാനം , റെയിൽ, റോഡ് മാർഗ്ഗം സഞ്ചരിക്കുന്നവർ സാധുവായ യാത്രാ രേഖകൾ, ടിക്കറ്റുകൾ എന്നിവ കാണിക്കേണ്ടതാണ്.

മരുന്നുകൾ(ഫാർമസികൾ), പത്രങ്ങൾ, ഭക്ഷണം, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽഎന്നിവ കൈകാര്യംചെയ്യുന്ന കടകകളും പാൽ ബൂത്തുകൾ, മാംസം, മത്സ്യം, കള്ള് വിപണനശാലകളും പ്രവർത്തിക്കാൻ അനുവദിക്കും. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികളും സേവന കേന്ദ്രങ്ങളും അനുവദിക്കും.

ആളുകൾ പുറത്തിറങ്ങുന്നത് കുറയ്ക്കുന്നതിന് അവശ്യവസ്തുക്കളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. കോവിഡ് 19 പ്രോട്ടോക്കോളിന് വിധേയമായി എല്ലാ പ്രവർത്തനങ്ങളും നടത്തും. കടയുടമകളും ജോലിക്കാരും ഇരട്ട മാസ്കുകളും കയ്യുറകളും ഉപയോഗിക്കണം. രാത്രി 9 മണിയോടെ കടകൾ അടച്ചിരിക്കണം.

റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും പാർസലുകളും ഹോം ഡെലിവറിയും അനുവദിക്കും എങ്കിലും ഇവ രാത്രി 9 മണിയോടെ അടയ്ക്കണം. റേഷൻ ഷോപ്പുകളും (സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ്) സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us