ബെംഗളൂരു: ഞായറാഴ്ച നമ്മമെട്രോയുടെ പർപ്പിൾ ലൈനിൽ തീവണ്ടി സർവീസുകൾക്ക് നിയന്ത്രണം. കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകളുടെ സുരക്ഷാ പരിശോധന നടക്കുന്നതിനാലാണിത്. മൈസൂരു റോഡ് മുതൽ കെങ്കേരിവരെയും ബൈയപ്പനഹള്ളി മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെയും വൈറ്റ് ഫീൽഡുമുതൽ കെ.ആർ. പുരം വരെയും ഉച്ചയ്ക്ക് ഒരമണിവരെ മെട്രോസർവീസ് ഉണ്ടാവില്ല. സ്വാമി വിവേകാനന്ദ റോഡ് മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെ മാത്രമേ ഈ സമയം തീവണ്ടി സർവീസ് ഊണ്ടാക്കൂ. ഒരു മണിക്കു ശേഷം സാധാരണപോലെ സർവീസ് പുനസ്ഥാപിക്കുമെന്നും ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ…
Read MoreTag: line
വൈദ്യുതി ലൈനിൽ തട്ടി അഞ്ചാം ക്ലാസുകാരനു ദാരുണ അന്ത്യം.
ബെംഗളൂരു: വിദ്യാരണ്യ പുരയിൽ ബിബിഎംപി ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും രാമചന്ദ്രപുരം സ്വദേശിയുമായ മണി (12) ആണ് മരിച്ചത്. കളിക്കിടയിൽ പന്തെടുക്കാൻപോയ പോയ മണി വൈദ്യുതി തൂണിനു സമീപം താഴ്ന്നു കിടന്ന ലൈനിൽ തട്ടുകയായിരുന്നു. കാടുപിടിച്ചു കിടന്ന സ്ഥലത്ത് ഗുരുതരമായി പൊള്ളലേറ്റ് കിടന്ന മണിയെ ഏറെ നേരത്തിനു ശേഷം ആണ് പ്രദേശവാസികൾ കണ്ടെത്തിയത്. ബെസ്കോം അധികൃതർ സംഭവസ്ഥലത്തെത്തിയത് സംഘർഷത്തിനിടയാക്കി.
Read Moreഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയങ്ങൾക്ക് ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ; സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ ഇതാണ്
ബെംഗളുരു; ഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയ നിവാരണത്തിനായി വിളിക്കാനായി ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വന്നു. ജനങ്ങൾക്ക് കോവിഡ് സംബന്ധമായ സംശയങ്ങൾ അറിയുന്നതിനും പരാതികൾ നൽകുവാനും 1533 എന്ന നമ്പറാണ് ബിബിഎംപി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. 1 അമർത്തിയാൽ നിങ്ങൾക്ക് കോവിഡ് മാർഗ നിർദേശങ്ങളും , 2 അമർത്തിയാൽ പരാതികൾ നൽകാനുള്ള സെല്ലുമായി ബന്ധപ്പെടുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1912 എന്ന നമ്പറിൽ ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും ലഭിയ്ക്കുന്നതാണെന്നും ബിബിഎംപി വ്യക്തമാക്കി.
Read Moreഹുഗള്ളി-അങ്കോള റെയിൽവേ ലൈനിന് അനുമതി നൽകില്ല
ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഹുഗള്ളി-അങ്കോള റെയിൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി. പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്ന് പോകുന്ന പാത 164.44 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുക. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുമെന്നാണ് സംരക്ഷണ സമിതി പറയുന്നത്.
Read More