സുരക്ഷ പരിശോധന : പർപ്പിൾ ലൈനിൽ മെട്രോ സർവീസുകൾക്ക് നിയന്ത്രണം

ബെംഗളൂരു: ഞായറാഴ്ച നമ്മമെട്രോയുടെ പർപ്പിൾ ലൈനിൽ തീവണ്ടി സർവീസുകൾക്ക് നിയന്ത്രണം. കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകളുടെ സുരക്ഷാ പരിശോധന നടക്കുന്നതിനാലാണിത്. മൈസൂരു റോഡ് മുതൽ കെങ്കേരിവരെയും ബൈയപ്പനഹള്ളി മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെയും വൈറ്റ് ഫീൽഡുമുതൽ കെ.ആർ. പുരം വരെയും ഉച്ചയ്ക്ക് ഒരമണിവരെ മെട്രോസർവീസ് ഉണ്ടാവില്ല. സ്വാമി വിവേകാനന്ദ റോഡ് മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെ മാത്രമേ ഈ സമയം തീവണ്ടി സർവീസ് ഊണ്ടാക്കൂ. ഒരു മണിക്കു ശേഷം സാധാരണപോലെ സർവീസ് പുനസ്ഥാപിക്കുമെന്നും ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ…

Read More
Click Here to Follow Us