‘സ്റ്റാർട്ടപ്പ് സ്ഫിയർ 2024’ ജൂൺ 27 മുതൽ 29 വരെ നടക്കും

ബെംഗളൂരു : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) യുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളുടെയും സംരഭകരുടെയും സമ്മേളനം സംഘടിപ്പിക്കുന്നു.

ജൂൺ 27 മുതൽ 29 വരെയാണ് ‘സ്റ്റാർട്ടപ്പ് സ്ഫിയർ 2024’ എന്നപേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള സംരംഭകർ, പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനികളുടെ പ്രതിനിധികൾ, സാമ്പത്തികവിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 200 മില്യൺ ഡോളറിന്റെ നിക്ഷേപമെങ്കിലും പരിപാടിയിലൂടെ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എ.ഐ. പ്രസിഡന്റ് രഞ്ജിത് കുമാർ അഗർവാൾ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് പ്രദർശനങ്ങളും സെമിനാറുകളും നടക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us