സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എ.ഐ. നിർമിത നഗ്നചിത്രം: 18 കാരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എ.ഐ. നിർമിത നഗ്നചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിലായി.

ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. രണ്ടാം വർഷ പി.യു. വിദ്യാർഥി ബാഗലൂർ സ്വദേശി ജീവൻ കുമാർ (18) ആണ് അറസ്റ്റിലായവരിൽ ഒരാൾ.

ജീവൻ കുമാറാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്തതെന്നാണ് വിവരം. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് അറസ്റ്റിലായ രണ്ടു പേർ.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഇതിൽ ഒരാൾ പെൺകുട്ടിയുടെ അതേ ക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും ആൺകുട്ടിയുടെ സ്വഭാവം ഇഷ്ടപ്പെടാതെ അടുത്തിടെ പെൺകുട്ടി അകൽച്ച പാലിച്ചു.

ഇതിനെ തുടർന്നാണ് ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചിത്രം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളായിരുന്നു പോലീസിൽ പരാതി നൽകിയത്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

പെൺകുട്ടി ഇൻസ്റ്റഗ്രാമിലിട്ട ചിത്രമാണ് എ.ഐ. സാങ്കേതിക വിദ്യയുപയോഗിച്ച് നഗ്നചിത്രമാക്കി മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts