ഇന്ത്യമുന്നണി അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷ; പ്രതിമാസം 8,500 രൂപ ലഭിക്കാൻ പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറക്കാൻ തിരക്കുകൂട്ടി സ്ത്രീകൾ

ബെംഗളൂരു : ഇന്ത്യമുന്നണി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച് ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് തുറക്കാനെത്തുന്ന സ്ത്രീകളുടെ വൻ തിരക്ക്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ 8,500 രൂപ വീതം മാസംതോറും ലഭിക്കാനാണ് ഇവർ അക്കൗണ്ട് തുറക്കാനെത്തുന്നത്.

ഏതാനും ദിവസമായി പോസ്റ്റോഫീസുകൾക്കുമുമ്പിൽ സ്ത്രീകളുടെ വലിയ ക്യൂവാണ് രൂപപ്പെടുന്നത്. അതിരാവിലെതന്നെ വന്ന് ക്യൂവിൽ ഇടംപിടിക്കുകയാണ് സ്ത്രീകൾ.

ശിവാജിനഗർ, ചാമരാജ്‌പേട്ട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള പോസ്റ്റോഫീസുകളിലാണ് തിരക്ക്.

ചില കോൺഗ്രസ് എം.എൽ.എ.മാർ പ്രചരിപ്പിച്ച അഭ്യൂഹത്തിന്റെ പുറത്താണ് സ്ത്രീകൾ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാൻ എത്തുന്നതെന്നാണ് സൂചന.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

തിരഞ്ഞെടുപ്പുഫലം വരുന്ന ജൂൺ നാലുമുതൽ അക്കൗണ്ടിലേക്കു പണം വരുമെന്നാണ് പ്രചാരണമെന്നും പറയുന്നു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മഹാലക്ഷ്മി പദ്ധതി എന്ന പേരിൽ 8,500 രൂപ വീതം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീടുകളിലെ ഗൃഹനാഥയുടെ അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം.

അക്കൗണ്ട് തുറന്നാൽ അതിലേക്ക് പോസ്റ്റൽ വകുപ്പ് രണ്ടായിരം രൂപയോ 8,500 രൂപയോ നൽകുമെന്ന വിശ്വാസത്തിലാണ് സ്ത്രീകൾ എത്തുന്നതെന്ന് ബെംഗളൂരു ചീഫ് പോസ്റ്റ് മാസ്റ്റർ പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതി വഴി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാസം രണ്ടായിരം രൂപ വീതം നൽകുന്നത് മാസങ്ങൾക്കുമുമ്പേ തുടങ്ങിയതാണ്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

അക്കൗണ്ട് തുറക്കാനെത്തുന്നവരെ പോസ്റ്റോഫീസ് ജീവനക്കാർ മടക്കിയയക്കുന്നില്ല. അക്കൗണ്ടുകൾ ഇവർക്ക് പലതരത്തിലുള്ള ബാങ്കിങ് ഇടപാടുകൾക്ക് സഹായിക്കുമെന്നതിനാലാണിത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
[masterslider id="10"]

Related posts