പ്രജ്വൽ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി വിവരം

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ പ്രജ്വല്‍ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി എസ്‌ഐടിക്ക് വിവരം ലഭിച്ചു.

ലുഫ്താൻസ വിമാനത്തില്‍ തന്നെ ആണ് പ്രജ്വല്‍ വരുന്നത്.

ഫ്ലൈറ്റ് കാലാവസ്ഥ മോശമായത് കാരണം 31 മിനിറ്റ് വൈകും.

ബലാത്സംഗദൃശ്യങ്ങള്‍ അടക്കമുള്ള അശ്ലീലവീഡിയോകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രജ്വല്‍ രാജ്യം വിട്ടത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകള്‍ വൻവിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്.

  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം

ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വല്‍ ജർമ്മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

‌ഇതിനിടെ പ്രജ്വല്‍ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.

ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വല്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.

എന്നാല്‍ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.

ഹർജി ഇന്നലെ പരിഗണിക്കണമെന്ന പ്രജ്വലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

പ്രത്യേകാന്വേഷണ സംഘത്തിന് ഹർജിയില്‍ കോടതി നോട്ടീസയച്ചിട്ടുണ്ട്.

  "ഭാവിയുടെ നഗരം"; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്

കേസ് മെയ് 31-നെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us