ഭോപാൽ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ മൈസൂർപാക്കിന്റെ പേരുമാറ്റി വ്യാപാരികൾ. മൈസൂർ ശ്രീ എന്നാണ് മധ്യപ്രദേശിലെ വ്യാപാരികൾ പലഹാരത്തിനു നൽകിയിരിക്കുന്ന പുതിയപേര്. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയിട്ടുണ്ട്. പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരം അറിയപ്പെടുന്നത്. ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള മൈസൂര്‍ പാക്ക് കര്‍ണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു.
Read MoreTag: Latestnews
15 വർഷത്തിനിടെ ആദ്യമായി കാലവർഷം നേരത്തെ എത്തുന്നു: കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 15 വർഷത്തിനിടെ, അങ്ങനെയെങ്കിൽ ഏറെ നേരത്തേ കാലവർഷം ആരംഭിക്കുന്ന വർഷമെന്ന പ്രത്യേകത കൂടെയുണ്ട്. 2009ൽ മേയ് 23ന് എത്തിയതാണ് 25 വർഷത്തിനിടെ നേരത്തേയുള്ള വരവ്. ഇതിന്‍റെ ഭാഗമായി 24ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 25ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകൾ യെല്ലോ അലർട്ടുമാണ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ…
Read Moreമെമു ട്രെയിൻ സർവിസ് റദ്ദാക്കി
ബംഗളൂരു: കുപ്പം, മൂലനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പ്രവൃത്തി നടക്കുന്നതിനാൽ കുപ്പം – ബംഗാർപേട്ട് മെമു (66527) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ സർവിസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൃഷ്ണരാജപുരം- കുപ്പം മെമു (66534) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ ഭാഗികമായും സർവിസ് റദ്ദാക്കി. ബംഗാർപേട്ട്, കുപ്പം സ്റ്റേഷനുകൾക്കിടയിലാണ് റദ്ദാക്കിയത്.
Read Moreപാകിസ്താനിൽ സ്കൂൾ ബസിന് നേരെ ചാവേറാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു, 38 പേർക്ക് പരിക്ക്
ബലൂചിസ്ഥാൻ : പാക്കിസ്ഥാനിൽ സ്കൂൾ ബസ് ബോംബ് വെച്ച് തകർത്ത സംഭവം. നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സംഭവം. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ വ്യക്തമാക്കി. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതെസമയം ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Read Moreമാമ്പഴം വിളവെടുക്കുന്നതിനിടെ തർക്കം; കർഷകൻ കൊല്ലപ്പെട്ട നിലയിൽ,പ്രതിയെ പിടി കൂടി പൊലീസ്
ബംഗളൂരു: മാമ്പഴം വിളവെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കർഷകൻ കൊല്ലപ്പെട്ടു. മൈസൂരു ഹുൻസൂരു ബിലികരെ വദെരഹൊസഹള്ളി സ്വദേശി മല്ലേഷ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയും മല്ലേഷിൻ്റെ സഹോദരി പുത്രനുമായ ചേതനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കഹള്ളി വില്ലേജിലെ തൻ്റെ തോട്ടത്തിൽ മല്ലേഷ് മാമ്പഴം പറിക്കുന്നതിനിടെ വിഹിതം ചോദിച്ചെത്തിയ ചേതൻ വഴക്കുണ്ടാക്കി. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ചേതൻ കത്തിയെടുത്ത് മല്ലേഷിനെ കുത്തിവീഴ്ത്തി. ഓടി രക്ഷപ്പെടുകയായിരുന്നു. മല്ലേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.
Read Moreകന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചു; ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ; സ്ഥലംമാറ്റി എസ്.ബി.ഐ
ബംഗളൂരു: കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിയെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ സിദ്ധരാമയ്യ എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളുടെ അന്തസ്സിന് പ്രാധാന്യം നൽകണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരിയെ ട്രാൻസ്ഫർ ചെയ്ത എസ്.ബി.ഐയുടെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു. മുന്നേ കന്നഡയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും…
Read Moreമഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം
ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സിൽക്ക് റോഡ് ജംക്ഷൻ, ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി. കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു.…
Read Moreനിയമലംഘകരെ പറന്ന് കണ്ടെത്താൻ ഡ്രോണുകളെത്തുന്നു; ഇനി കുരുക്ക് മുറുകും
ബെംഗളൂരു : നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗത നിയന്ത്രണം ശരിയായ രീതിയിൽ ഉറപ്പ് വരുത്താൻ ഇനി ഡ്രോണുകളും. ട്രാഫിക് സിഗ്‌നലുകളിൽ ജപ്പാൻ അധിഷ്ഠിത എഐ ക്യാമറകൾ സ്ഥാപിച്ചതോടെ വാഹനങ്ങളുടെ തിരക്കിനനുസരിച്ചാണ് സിഗ്‌നൽ മാറുന്നത്. ഡ്രോണുകൾകൂടിയെത്തുമ്പോൾ ഗതാഗതനിയമലംഘകരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. വാഹനത്തിരക്ക് ഡ്രോൺ ക്യാമറകളിലൂടെ വ്യക്തമായും കൃത്യമായും മനസിലാക്കാൻ കഴിയും. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഡ്രോണുകളുടെ ഉപയോഗം ഉണ്ടാവുക. ബെംഗളൂരു നോർത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഈസ്റ്റ്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, വൈറ്റ്ഫീൽഡ്,…
Read Moreജമാഅത്തെ ഇസ്ലാമി ബംഗളൂരു സിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള, ബംഗളൂരു സിറ്റിയുടെ 2025 – 27 കാലയളവിലേക്കുള്ള പുതിയ സിറ്റി സമിതി അംഗങ്ങളെയും, ഭാരവാഹികളെയും തിരഞ്ഞെടുത്തു. സിറ്റി പ്രസിഡന്റായി ഷമീർ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി അമീൻ എ.പിയെയും വൈസ് പ്രസിഡന്റുമാരായി യൂനുസ് ത്വയ്യിബ്, ഷംലി. എൻ എന്നിവരെയും തിരഞ്ഞെടുത്തു. സമിതി അംഗങ്ങളായി ഷമീർ മുഹമ്മദ്, അബ്ദുൽ റഹീം, ഷാഹിർ സി.പി, യൂനുസ് ത്വയ്യിബ്, മുഹ്സിൻ ഖാൻ, അമീൻ എ.പി, ഷബീർ കൊടിയത്തൂർ, റമീസ് വല്ലപ്പുഴ, സാബു ഷെഫീഖ്, ഷഫീഖ് അജ്മൽ, ഷംസീർ വടകര, അനൂപ് അഹമദ്, റഹീം…
Read Moreനിർധന കുടുംബത്തിന് ഓട്ടോ കൈമാറി എച്ച്.ഡബ്ല്യു.എ
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്വയം സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധന കുടുംബത്തിന് ഓട്ടോറിക്ഷ കൈമാറി. സാമൂഹിക സേവന രംഗത്ത് ബംഗളൂരു കേന്ദ്രീകരിച്ച് എച്ച്.ഡബ്ല്യു.എ നടത്തിവരുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല നാസിം യു.പി സിദ്ദീഖ് അഭിപ്രായപ്പെട്ടു. ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് പരാമർശം. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മേഖല സമിതി അംഗങ്ങളായ റഹീം നാഗർഭാവി, ഷാഹിർ ഡെലിഗോ,…
Read More