ബംഗളൂരു: 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ പിൻവലിച്ച് കർണാടക സ്പീക്കർ യു.ടി ഖാദർ. ഞായറാഴ്ചയാണ് സസ്പെൻഷൻ പിൻവലിച്ച് കൊണ്ടുള്ള തീരുമാനം പുറത്ത് വന്നത്. ഇതോടെ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ഇവർക്ക് പങ്കെടുക്കാനാവും. മാർച്ച് 21നാണ് സ്പീക്കർ ആറ് മാസത്തേക്ക് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്. ബജറ്റ് സമ്മേളനത്തിനിടെ ചെയറിനോട് മോശമായി പെരുമാറിയതിനായിരുന്നു നടപടി. മന്ത്രി കെ.എൻ രാജണ്ണക്കെതിരായ ഹണിട്രാപ്പ് കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് എം.എൽ.എമാർ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ യു.ടി ഖാദർ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീൽ,…
Read MoreTag: Latestnews
പഹൽഗാം ഭീകരാക്രമണ ഇരയുടെ മകന് സൗജന്യമായി ബി.കോം സീറ്റ് അനുവദിച്ച് ബംഗളൂരു കോളേജ്
ബംഗളൂരു: കശ്മീർ – പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിൻ്റെ മകൻ അഭിജയക്ക് ബംഗളൂരുവിലെ കോളജിൽ സൗജന്യ ബിരുദ സീറ്റ് അനുവദിച്ചു. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ അഭ്യർഥന പരിഗണിച്ച് ആർ.വി കോളജാണ് അഭിജയക്ക് ബി.കോം സീറ്റ് അനുവദിച്ചത്. പി.യു.സി പരീക്ഷയിൽ 97 ശതമാനം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ഈ നേട്ടം ആഘോഷിക്കാൻ കുടുംബം കശ്മീരിലേക്ക് പോയപ്പോഴായിരുന്നു ഭീകരാക്രമണം നടന്നത്. കോഴ്സ് ഫീസ് സൗജന്യമാക്കിയതിന് പുറമെ, അഭിജയക്ക് താമസവും ഭക്ഷണവും അനുവദിച്ചു.
Read Moreജെ.സി.ബിയിൽ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്
റായ്പൂർ : ഡീസൽ മോഷിടിച്ചെന്ന് ആരോപിച്ച് ജെ.സി.ബി ഡ്രൈവറെ ഉടമ ജെ.സി.ബിയിൽ തലകീഴായി കെട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. റായ്പൂരിലാണ് സംഭവം. ഗുഡിയ സ്വദേശി തേജ്പാൽ സിംങാണ് മർദിച്ചത്. മൂന്ന് മണിക്കൂറോളമാണ് ഡ്രൈവറെ ഇത്തരത്തിൽ മർദ്ദിച്ചത്.മുറിവുകളിൽ ഉപ്പ് പുരട്ടിയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നിരവധി ആളുകൾ നോക്കിനിൽക്കെയാണ് ആക്രമണം ഉണ്ടായത്. സമാനമായ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ആരും യുവാവിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. സംഭവം ഉണ്ടായത് മൂന്ന് മാസം മുന്നേയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്…
Read More15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി, നടപ്പില്ലെന്ന് ഉറപ്പിച്ച് കമ്പനി; പിന്നെ നടന്നത് ചരിത്രം
ന്യൂയോർക് : ജോലി സ്ഥലങ്ങളിൽ ജീവനക്കാർ ശമ്പള വർധന ആവശ്യപ്പെടുന്നതും, കമ്പനി ഇത്തരം ആവശ്യങ്ങൾ നിരസിക്കുന്നതും സാധാരണ വാർത്തയല്ല, എന്നാൽ അതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായൊരു വാർത്തയാണിപ്പോൾ ന്യൂയോർക്കിൽ നിന്നും പുറത്ത് വരുന്നത്. താൻ ചെയ്യുന്ന ജോലിക്ക് 15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടൊരു യുവതി. എന്നാൽ ആവശ്യം കേട്ടതും കമ്പനി നിരസിച്ചു. പിന്നാലെ രാജിവെക്കുകയും ചെയ്തു. പിന്നീട് നടന്നത് ട്വിസ്റ്റ് എന്ന് പറഞ്ഞാൽ പോര ചരിത്രം. കമ്പനിയിൽ തൻ്റെ ജോലികൾ പൂർണ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന യുവതിക്ക് പകരമായി ഒരാളെ കണ്ടത്താൻ കഴിഞ്ഞില്ല. ഒടുവിൽ…
Read Moreകർണാടകയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് അമേരിക്കൻ പ്രസിഡന്റ് വീഡിയോ ഉപയോഗിച്ച്
ബംഗളൂരു: കർണാടകയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പേരിൽ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകൾ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഡോണാൾഡ് ട്രംപിൻ്റെ പേരിനോട് സാമ്യമുള്ള ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ട്രംപിൻ്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാർക്കറ്റിങ് കമ്പനികൾ നിക്ഷേപം നടത്താൻ സുരക്ഷിതമാണെന്ന് പറയിപ്പിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പുകൾ. ഈ വിഡിയോ വിശ്വസിച്ച് പലരും വിവിധ മാർക്കറ്റിങ് കമ്പനികളിൽ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുകയും ചെയ്‌തു .വൻ റിട്ടേൺ വാഗ്ദാനം ചെയ്താണ്…
Read Moreവൈദ്യുതി മേഖല ശക്തിപ്പെടുത്താൻ കർണാടകയ്ക്ക് കേന്ദ്ര പിന്തുണ; മന്ത്രി മനോഹർ ലാൽ ഖട്ടർ
ബംഗളൂരു: കർണാടകയുടെ വൈദ്യുതി മേഖല ശക്തിപ്പെടുത്തുന്നതിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വൈദ്യുതി പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്, കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, ആർ.ഇ.സി ലിമിറ്റഡിന്റെ പ്രതിനിധികൾ ഉൾപ്പെടെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സെഷനിൽ പങ്കെടുത്തു. സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവയുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്ന സമഗ്ര അവതരണം കർണാടക സർക്കാർ നടത്തി. വൈദ്യുതി…
Read Moreബി.ബി.എം.പി പാർക്കിലെ പ്രവേശനം തടയൽ; പൊതുജനങ്ങൾക്ക് പരാതിപ്പെടാം
ബംഗളൂരു: ബി.ബി.എം.പിക്ക് കീഴിലെ പൊതു പാർക്കുകളിൽ പ്രവർത്തന സമയങ്ങളിൽ പ്രവേശനം നിഷേധിച്ചാൽ ജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശവുമായി ബി.ബി.എം.പി 2024 ജൂണിൽ ഒന്നാകെ നഗരത്തിലുടനീളമുള്ള എല്ലാ പാർക്കുകളുടെയും സമയം പരിഷ്കരിച്ചിരുന്നു. ദിവസവും രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ ബി.ബി.എം.പി പാർക്കുകൾ തുറന്നിരിക്കണമെന്നാണ് ഉത്തരവ്. പൊതുജന താൽപര്യത്തെ തുടർന്നാണ് സമയക്രമത്തിലെ മാറ്റം. അതേസമയം, ചില പാർക്കുകൾ പഴയ സമയപ്രകാരം സന്ദർശകരുടെ പ്രവേശനം നിയന്ത്രിക്കുന്നത് തുടരുന്നതായി പരാതികൾ ലഭിച്ചതായി ബി.ബി.എം.പി ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാവിലെ അഞ്ചു മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ സന്ദർശനം…
Read Moreസർക്കാർ ആശുപത്രികളിൽ നിന്ന് ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പുറമേ സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കും – കർണാടക ആരോഗ്യ മന്ത്രി
ബംഗളൂരു : സർക്കാർ ആശുപത്രികളിൽ നിന്ന് ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പുറമേ, സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഇതിൽ രാഷ്ട്രീയ അജണ്ടയില്ലെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ സൗജന്യമായി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ജൻ ഔഷധി കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ സർക്കാർ പദ്ധതിയിടുന്നില്ലെന്നും സർക്കാർ ആശുപത്രികൾക്കുള്ളിലുള്ളവ മാത്രമേ അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1400 ജൻ ഔഷധി കേന്ദ്രങ്ങളിൽ, സർക്കാർ ആശുപത്രികളിൽ സ്ഥിതിചെയ്യുന്ന 180 കേന്ദ്രങ്ങൾ മാത്രമേ അടച്ചുപൂട്ടാൻ പരിഗണിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read Moreഹാസനിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം
ബംഗളൂരു: ഹാസനിലെ ബേലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു. 40 വയസ്സുള്ള ചന്ദ്രമ്മയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ബേലൂർ അങ്കിഹള്ളിയിലെ കാപ്പിത്തോട്ടത്തിലാണ് സംഭവം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ ചന്ദ്രമ്മയെ ആന ആക്രമിക്കുകയായിരുന്നു. കാട്ടാന, ചന്ദ്രമ്മയെ കൊമ്പിൽ കോർത്തെടുത്ത് കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം. അതെസമയം കാട്ടാന ശല്ല്യം രൂക്ഷമായ മേഖലയിൽ ജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്ന് വനം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Read Moreആകാശത്തിലും തുർക്കിയയെ ബഹിഷ്കരിക്കണം; വിമാന വിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന
മുംബൈ: തുർക്കിയും, ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിമാനവിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന. മുംബൈയിൽ നിന്നും തുർക്കിയിലേയ്ക്കുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. ബഹിഷ്കരണം തുടരുന്നതിതിനിടെ ശിവസേന നേതാവും സമൂഹമാധ്യമങ്ങളുടെ ചുമതലയുമുളള രഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി. രാധാകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം കത്തയച്ചു. പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ്പ്രധാന കത്തിലെ ആവശ്യം. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ അറിയിച്ച് തുർക്കി…
Read More