മദ്യപിച്ചെത്തിയ യാത്രക്കാരനോട് മോശമായി പെരുമാറി; കെഎസ്ആർടിസി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഈശ്വരമംഗലയിൽ മദ്യപിച്ചെത്തിയ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയും അച്ചടക്ക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ബസിലെ വടിയിൽ മുറുകെ പിടിച്ച യാത്രക്കാരനെ കണ്ടക്ടർ ബസിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടർ അടിക്കുന്നത് കാണാം. യാത്രക്കാരൻ ബസിൽ നിന്ന് പിൻവശത്തെ വാതിലിലൂടെ ഇറങ്ങുമ്പോൾ, കണ്ടക്ടർ അദ്ദേഹത്തെ ചവിട്ടുകായും അതോടെ യാത്രക്കാരൻ നിലത്തുവീണഴുന്നതും തുടർന്ന് യാത്രക്കാരന് ബോധമുണ്ടോ എന്ന് പരിശോധിച്ച ശേഷം കണ്ടക്ടർ ഡ്രൈവറോട് ബസ്…

Read More

സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് കെ എസ് ആർ ടി സി യുടെ പ്രത്യേക ബസ് സർവീസുകൾ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത്, 12/08/2022 മുതൽ 15/08/2022 വരെ യാത്രക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ അധിക ബസുകൾ ഓടിക്കാനുള്ള ക്രമീകരണം കെ എസ് ആർ ടി സി ചെയ്തിട്ടുണ്ട്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ബസുകൾ 12/08/2022 മുതൽ 15/08/2022 വരെ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് മാത്രമായി സർവീസ് നടത്തും. ഈ പ്രത്യേക ബസ് സർവീസുകളിൽ യാത്ര…

Read More

ഓണക്കാലം മുതലെടുക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി സെർവീസ്, 20% യാത്ര കൂലി വർധിക്കും

തിരുവനന്തപുരം: ഓണക്കാലത്ത തിരക്ക് മുതലെടുക്കാന്‍ കച്ചകെട്ടി ഒരുങ്ങിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശിച്ച്‌ കെഎസ്‌ആര്‍ടിസി ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സിയുടെയും സ്വിഫ്റ്റ് സര്‍വീസുകളുടെയും എ.സി. ബസുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കാള്‍ 20 ശതമാനം അധികതുക ഈടാക്കാനാണ് ഉത്തരവിൽ തീരുമാനിച്ചിരിക്കുന്നത്. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ളക്‌സി ചാര്‍ജ് ഈടാക്കും. ഓണം സീസണ്‍ പ്രമാണിച്ച്‌ സെപ്റ്റംബര്‍ രണ്ട് മുതല്‍ 19-ാം തീയതി വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങിലേക്ക് 25 അധിക ഷെഡ്യൂളുകള്‍ നടത്താനും കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍വീസുകള്‍ക്ക്…

Read More

കെഎസ്ആർടിസി അപകട ദുരിതാശ്വാസ കുടിശ്ശിക നൽകാൻ കാലതാമസം നേരിടുന്നത് പകർച്ചവ്യാധി മൂലം; 

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 2021-22 കാലയളവിൽ 45.29 കോടി രൂപ അപകട നഷ്ടപരിഹാരമായി നൽകി. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് (MACT) വ്യക്തിഗത തുകകൾ തീരുമാനിച്ചത്. മരണമോ പരിക്കോ ഉൾപ്പെടുന്ന അപകട നഷ്ടപരിഹാര ക്ലെയിമുകൾ തീർപ്പാക്കാൻ കോർപ്പറേഷന് മൂന്ന് മാസത്തെ ടാർഗെറ്റ് സമയപരിധിയുണ്ട്. എന്നാൽ പകർച്ചവ്യാധി കെഎസ്ആർടിസിയെ മന്ദഗതിയിലാക്കിയതോടെ, തീർപ്പാക്കൽ നടപടികൾക്ക് ഇപ്പോൾ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വി അൻബുകുമാർ പറഞ്ഞു. ഗണ്യമായ നഷ്ടം നേരിടുമ്പോൾ, ദുരിതാശ്വാസ വിതരണത്തിലെ പകർച്ചവ്യാധിക്ക് ശേഷമുള്ള കാലതാമസം നികത്താൻ കെഎസ്ആർടിസി…

Read More

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വന്ന ബസ് അപകടത്തിൽ പെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ തോൽപെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടു. വാഹനം റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കണ്ടക്ടർക്കും ചില യാത്രക്കാർക്കും നിസ്സാര പരിക്കുകളുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മറ്റൊരു ബസ് എത്തിച്ചതാണ് പിന്നീട് യാത്ര തുടർന്നത്. ഈ വഴിയിലുള്ള പാലത്തിലേക്ക് കയറുന്ന സമയം ഡ്രൈവർ പാലം കാണാതെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് മൂലം വാഹനം നിരങ്ങി സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. രാത്രി ഒന്നേകാലിന് ആക്‌സിഡന്റ് ആയ വാഹനത്തിലെ യാത്രക്കാർക്ക് സഞ്ചരിക്കുവാൻ ബദൽ മാർഗങ്ങൾ ഒരുക്കുവാൻ കാലതാമസം നേരിട്ടതിനെ തുടർന്ന്…

Read More

വിദ്യാർത്ഥി ബസ് പാസ്; പുതിയ തീരുമാനം അറിയിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിഗ്രി, പ്രൊഫഷണൽ, ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ സാധുത നവംബർ വരെ നീട്ടിയിട്ടുണ്ട് എന്ന് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടുന്നതിന് നിശ്ചയിച്ച തുക വിദ്യാർഥികൾ നൽകണമെന്നും തുടർന്ന് യാത്ര ചെയ്യുമ്പോൾ ബസ് പാസിനൊപ്പം രസീതും കാണിക്കണമെന്നും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വ്യക്തമാക്കി.

Read More

ബെംഗളൂരുവിലേക്ക് വന്ന ബസ് മറിഞ്ഞു, അപകടത്തിൽ പെട്ടവരുടെ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടു

ബെംഗളൂരു : കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിക്കാണ് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന KSO26 എന്ന ബസാണ് അപകടത്തിൽപെട്ടത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു…

Read More

ബെംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മറിഞ്ഞു

ബെംഗളൂരു: 37 യാത്രക്കാരുമായി കോട്ടയത്ത് നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞു. നഞ്ചൻകോടിന് സമീപമായി നടന്ന അപകടത്തിൽ 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റട്ടുണ്ട്. കോട്ടയം – ബെംഗളൂരുസ്വിഫ്റ്റ് ഗരുഡ ബസാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കും രണ്ട് സ്ത്രീകൾക്കുമാണ് സാരമായി പരിക്കേറ്റത്. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.

Read More

ബസ് ചാർജ് ഇനിയും കൂട്ടാൻ ഒരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: ഡീസൽ വില കൂടിയതോടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബസ് ടിക്കറ്റ് നിരക്ക് 25 ശതമാനം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കർണാടക ആർടിസി. നിലവിൽ ബസിന്റെ വരുമാനത്തിന്റെ 60 ശതമാനവും ഡീസൽ വാങ്ങുന്നതിനാണ് കോർപറേഷൻ ചെലവാഴിച്ചിരുന്നത്. മൂന്നു വർഷങ്ങൾക്ക് മുൻപ് 32 ശതമാനം മാത്രമാണ് ഡീസലിനായി ചെലവഴിക്കേണ്ടി വന്നിരുന്നത്. എന്നാൽ നിലവിലെ സ്ഥിതി വളരെ മോശമാണ്. നഷ്ടം നികത്തുന്നതിനായി ടിക്കറ്റ് നിരക്ക് കൂട്ടേണ്ടതുണ്ടെന്ന് സർക്കാരിനെ ആറിയിച്ചതായി കർണാടക ആർടിസി മാനേജിങ് ഡയറക്ടർ അൻബു കുമാർ പറഞ്ഞു. എന്നാൽ നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാൻ…

Read More

ഗ്രാമങ്ങളിലേയ്ക്കുള്ള സർവീസ് മരവിപ്പിച്ച് കർണാടക സർക്കാർ ബസുകൾ

KSRTC BUS STAND - BUSES

ബെംഗളൂരു: കഴിഞ്ഞ മൂന്ന് വർഷമായി ബസ്സുകളൊന്നും വാങ്ങാത്തതും നിലവിലുള്ള 40% വാഹനങ്ങളും സ്‌ക്രാപ്പിംഗ് ത്രെഷോൾഡ് കടന്നതിനാൽ, കർണാടകയിലെ മൂന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ (ആർടിസി) ഗ്രാമപ്രദേശങ്ങളിൽ സേവനം ചെയ്യാൻ പാടുപെടുന്നു. 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, കർണാടകയിലെ ഏകദേശം 2,693 റവന്യൂ വില്ലേജുകൾക്ക് സർക്കാർ ബസ് കണക്റ്റിവിറ്റി ഇല്ലാത്തതാണ്. 17 ജില്ലകളിൽ സേവനം നൽകുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ആണ് സർക്കാർ ബസ് സൗകര്യമില്ലാത്ത ഏറ്റവും കൂടുതൽ ഗ്രാമങ്ങൾ (2,594) ഉള്ളത്. എന്നാൽ ഈ ഗ്രാമങ്ങളിൽ 1,322 ഗ്രാമങ്ങളിൽ സ്വകാര്യ ബസ്…

Read More
Click Here to Follow Us