നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ആളൂരിന്‍റെ തിരക്കഥയില്‍ ദിലീപും!

മലയാളം ചലച്ചിത്ര ലോകത്ത്ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു.

അവാസ്തവം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം  ചെയ്യുന്നത് സലിം ഇന്ത്യയാണ്. ഇതേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ചിത്രത്തിന്‍റെ ചിത്രീകരണം ഡിസംബര്‍ 1 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞു. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതാനാണ് ദിലീപ് സിനിമയില്‍ അതിഥി താരമായെത്തും.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ മറ്റൊരു ചിത്രത്തിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണ്. അത് കഴിഞ്ഞ് നാട്ടിലെത്തിയാല്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി സലിം ഇന്ത്യ അറിയിച്ചിട്ടുണ്ട്.

നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ നേരിടേണ്ടി വന്നത് ദിലീപിനായിരുന്നു. ഈ പശ്ചാത്തലത്തില്‍ ചിത്രവും ദിലീപിന്‍റെ കഥാപാത്രവുമെല്ലാം ഏറെ ഉറ്റുനോക്കുന്നവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts