ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാതിരുന്ന 17കാരിയെ അച്ഛന് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തില്‍ കഴിഞ്ഞ മേയില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് മുസ്തൂരു സ്വദേശി രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവര്‍ഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ അര്‍ച്ചിതയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവുമായി അര്‍ച്ചിത പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈബന്ധത്തെ രവി എതിര്‍ത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുത്തു.…
Read MoreTag: kolar
സുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്ത് ദളിത് യുവാവ് ജീവനൊടുക്കി
ബെംഗളൂരു : കോലാറിൽ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. മാലൂർ ഉലരഗെരെ സ്വദേശി ശ്രീനിവാസാണ് (32) ജീവനൊടുക്കിയത്. സുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്. ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യയാണ് ചൂലുകൊണ്ട് അടിച്ചതെന്ന് കോലാർ എസ്.പി. എം. നാരായൺ പറഞ്ഞു. സംഭവത്തിൽ നാലാളുടെ പേരിൽ മാലൂർ പോലീസ് ആത്മഹത്യാപ്രേരണയ്ക്കും പട്ടികജാതി-വർഗ അതിക്രമത്തിനും കേസെടുത്തു. അശോകിന്റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശം പരാമർശം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ശ്രീനിവാസ് നടത്തിയ പരാമർശം നേരാണോയെന്നറിയാൻ അശോക് വീട്ടിലെത്തി ഭാര്യയോട് ചോദിക്കുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും…
Read Moreഅച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു ; പിന്നാലെ കാമുകൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കോലാര്‍ സ്വദേശി പ്രീതിയാണ് മരിച്ചത്. സംഭവത്തില്‍ പ്രീതിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മരണവാര്‍ത്തയറിഞ്ഞ ദളിത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബിരുദ വിദ്യാര്‍ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വര്‍ഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. ഇതു അറിഞ്ഞ പിതാവ് മറ്റൊരു വിവാഹാലോചനയുമായി വന്നു. വിവാഹത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതീയും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ കൃഷ്ണമൂര്‍ത്തി പ്രീതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Read Moreഞാൻ പരമശിവന്റെ കഴുത്തിലെ പാമ്പ്; നരേന്ദ്ര മോദി
ബെംഗളൂരു:കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവ ഭഗവാന്റെ കഴുത്തിലെ ആഭരണമാണ് സർപ്പം. തനിക്ക് കർണാടകയിലെ ജനങ്ങളാണ് ശിവ ഭഗവാൻ. അവർ തന്നെ പരിഹസിച്ചോട്ടെ, എന്നാൽ ഇത്തവണയും ബി ജെ പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മോദി പ്രതികരിച്ചു. കോലാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും തന്റെ സർക്കാർ കഠിനാധ്വാനം ചെയ്യുന്നത് കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് അവരെന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നത്.
Read More‘കോൺഗ്രസ് പ്രവർത്തിക്കുന്നത് കാലഹരണപ്പെട്ട എൻജിനിൽ’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസ്സമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലാർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെയും ജെഡിഎസിനെയും ‘ക്ലീൻ ബൗൾ’ ചെയ്ത് ബിജെപിക്ക് അനുകൂല ജനവിധി സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ”വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു , കാലഹരണപ്പെട്ട എൻജിനിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കർണാടകയിലെ കർഷകരെയും…
Read Moreകോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തി വാഗ്ദാനങ്ങൾ പാലിക്കും ; രാഹുൽ ഗാന്ധി
ബെംഗളൂരു:ലോക്സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസംഗം നടത്തിയ കോലാറില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അദാനിയെ കുറിച്ച് മോദി സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ പാര്‍ലമെന്റിലെ മൈക്ക് ഓഫാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഇതേ കുറിച്ച് സ്പീക്കറോട് ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്യുന്നത്. അദാനിയെ കുറിച്ച് സംസാരിക്കാന്‍…
Read Moreരാഹുലിന്റെ കോലാർ സന്ദർശനം 16 ലേക്ക്
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതി വീണ്ടും മാറ്റി. ഈ മാസം പത്തിലെ പരിപാടി പതിനാറിലേക്ക് മാറ്റിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മില്‍ 25 സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുകയാണ്. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല എന്നാണ് സൂചന. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ സന്ദര്‍ശനത്തീയതി മാറ്റി വെച്ചത്.
Read Moreരാഹുൽ ഗാന്ധി കോലാറിൽ എത്തില്ല? പ്രഖ്യാപനം വെറുതെയായോ?
ബെംഗളുരു: രാഹുല്‍ കോലാറില്‍ എത്തില്ല എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കോലാറില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാജ്യവ്യാപക പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പലതവണ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 10ന് സമരം ആരംഭിക്കാന്‍ രാഹുല്‍ കോലാറില്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റിച്ചുകൊണ്ട് രാഹുലിന്റെ യാത്ര വീണ്ടും മാറ്റിവച്ചു. രാഹുല്‍ എത്തുന്നത് ദോഷം ചെയ്യുമെന്നുള്ള പ്രവര്‍ത്തകരുടെ വാദങ്ങള്‍ ശക്തമാകുന്നതിനിടയ്ക്കാണ് രാഹുലിന്റെ പിന്മാറ്റം. ഡികെ ശിവകുമാറും സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ്…
Read Moreസംസ്ഥാനത്ത് ഏപ്രിൽ 9 ന് രാഹുൽ ഗാന്ധിയുടെ ജയ് ഭാരത് യാത്ര
ബെംഗളുരു: മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി. ഏപ്രില്‍ ഒമ്പതിന് കോലാറിലാണ് മെഗാ റാലി നടത്തുക. തുടര്‍ന്ന് 11ന് വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങള്‍ക്ക് നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കെപ്പട്ട ശേഷം രാഹുല്‍ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്. എം.പി സ്ഥാനം റദ്ദാക്കപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കോലാറിലാണ്. ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവില്‍ എത്തുന്നുണ്ട്.…
Read Moreസിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ്
ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. കോലാറിലെ നിലവിലെ ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സിദ്ധരാമയ്യ കോലാറില്‍ നിന്ന് മത്സരിച്ചാല്‍ ജയിച്ചേക്കില്ലെന്നാണ് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തല്ക്കാലം കോലാറിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്…
Read More