ബെംഗളൂരു : കന്നഡ സിനിമ ശ്രദ്ധിക്കുന്നവർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സാൻഡൽ വുഡിലെ സൂപ്പർ താരമാണ് കിച്ചാ സുദീപ് എന്ന കാര്യം. “ഈഗ”എന്ന തെലുഗു സിനിമയുടെ മൊഴിമാറ്റപ്പതിപ്പിലൂടെ മറ്റു ഭാഷക്കാർക്കും സുദീപ് പരിചതനാണ്. രാജമൗലി സംവിധാനം ചെയ്ത് ഗ്രാഫിക്സിന് പ്രാധാന്യം നൽകിയ ചിത്രം മലയാളത്തിൽ ഈച്ച എന്ന പേരിൽ ആണ് റിലീസ് ചെയ്തത്. സീ കന്നഡ ചാനലിലെ സംഗീത റിയാലിറ്റി പരിപാടിയായ സാ രീ ഗാ മ യിൽ ആണ് കിച്ചാ സുദീപ് മലയാള ഗാനം ആലപിച്ചത്. മലയാളത്തിലെ പ്രശസ്തമായ കാന്താ ഞാനും വരാം…
Read MoreTag: kicha sudeep
പ്രചാരണത്തിനിറങ്ങി കിച്ച സുദീപ്
ബെംഗളൂരു: ബിജെപിയ്ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ നിയമസഭാ മണ്ഡലങ്ങളെ ഇളക്കിമറിച്ച് നടന്‍ കിച്ച സുദീപ്. ചിത്രദുര്‍ഗയില്‍ ബുധനാഴ്ച മൊളകല്‍മുരു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എസ്.തിപ്പെസ്വാമിയ്ക്ക് വേണ്ടിയാണ് കിച്ച സുദീപ് പ്രചരണത്തിനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള വാഹനപര്യടനത്തില്‍ റോഡില്‍ വന്‍ ജനക്കൂട്ടമായിരുന്നു. സ്ഥാനാര്‍ത്ഥി തിപ്പെസ്വാമിയ്ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്യുന്ന കിച്ച സുദീപ് ജനങ്ങളെ കൈവീശിക്കാണിക്കുന്ന വീഡിയോയില്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ ആരവത്തോടെ താരത്തെ എതിരേല്‍ക്കുന്നത് കാണാം. ഏപ്രില്‍ തുടക്കത്തിലാണ് കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ പങ്കെടുത്ത…
Read Moreക്ഷണം നിരവധി തവണ ലഭിച്ചെങ്കിലും സ്ഥാനാർത്ഥിയാകുന്നത് തീരുമാനിച്ചിട്ടില്ല; നടൻ കിച്ച സുദീപ്
ബെംഗളൂരു: ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണം ലഭിച്ചെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നടൻ കിച്ച സുദീപ്. പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ സുദീപ് കോൺഗ്രെസ്സ്സിൽ ചേരുമെന്നുള്ള അഭ്യൂഹം ശക്തമായതോടെയാണ് പ്രതികരണം. ഏറു പാർട്ടിയിലെയും നേതാക്കളുമായി നല്ല സൗഹൃദമുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ് എങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. എയ്റോ ഇന്ത്യ പ്രദർശനം ഉൽഘടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും നടൻ പറഞ്ഞു.
Read More