പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവം; പ്രതി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ്

കോഴിക്കോട് : തൊട്ടിൽപ്പാലത്ത് നിന്നും 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ജുനൈദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ് പറഞ്ഞു. സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ…

Read More

തൊഴിലുറപ്പ് ജോലികൾ നിരീക്ഷിക്കാൻ ഇനി ‘ഡ്രോൺ’ എത്തും 

തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിന് ഡ്രോൺ വേണമെന്ന് കേന്ദ്രം. ക്രമക്കേടും വീഴ്ചകളും തടയാനുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണിത്. ജോലിതുടങ്ങുമ്പോഴും തുടരുമ്പോഴുള്ള ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡ്രോൺ ശേഖരിക്കും. പൂർത്തിയായ ജോലികളുടെ പരിശോധന, അത് എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോൺവഴി നടത്തും. രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പംതന്നെ രാവിലെ ജോലിതുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈൽ ആപ്പിൽ അയക്കുകയും വേണം. ഓരോ ദിവസവും നിശ്ചിതജോലി പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളത്തിൽ കുറവുണ്ടാകും. ഇതിനൊക്കെ പുറമേയാണ് ഡ്രോൺ നിരീക്ഷണം…

Read More

50 സ്പെഷൽ ബസുകളുമായി കേരള ആർടിസി 

ബെംഗളൂരു: ഓണം തിരക്ക് കൂടുന്നതോടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കേരള കർണാടക ആർടിസി. മൂന്ന് ദിവസങ്ങളിലായി 50 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. 25ന് മാത്രം 28 സ്പെഷൽ ബസുകളുണ്ട്. ഇവയിൽ ബുക്കിങ് പൂർത്തിയായി. കൂടുതൽ ബസുകളിലെ റിസർവേഷൻ ഇന്നും നാളെയുമായി ആരംഭിക്കും. ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കുകളും കേരള ആർടിസി നൽകുന്നുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റയുടെ റിസർവേഷൻ നിരക്കായ 10 രൂപ ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ…

Read More

കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് ഡ്യൂറന്റ് കപ്പിൽ മുഖാമുഖം

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ദക്ഷിണേന്ത്യൻ ശക്തികളായ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് ഡ്യൂറന്റ് കപ്പിൽ മുഖാമുഖം. കൊൽക്കത്തയിലെ കെ.ബി.കെ സ്‌റ്റേഡിയത്തിൽ ആറ് മണിക്കാണ് മത്സരം. സോണി ടെൻ-2 ചാനലിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. ഇരു ടീമുകളും തമ്മിൽ കളിക്കുമ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലടക്കം ആരാധകർ പതിവാണ്. എന്നാൽ കഴിഞ്ഞ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദ ഗോളിലൂടെ ബെംഗളൂരു പുറത്താക്കിയതോടെ ഈ വൈര്യം പൂർവോപരി വർധിച്ചിരിക്കുകയാണ്.  ഫ്രീകിക്കിനായി കേരളം ഒരുങ്ങുന്നതിന് മുമ്പേ ബെംഗളൂരു നായകൻ സുനിൽ ഛേത്രി പന്തടിച്ച്…

Read More

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. പരിപാടി അവതരിപ്പിച്ച് തിരികെ വരുന്നതിനിടെ വിതുരക്ക് സമീപം വെച്ചു തങ്കച്ചൻ സഞ്ചാരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന്റെ നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. ഉടൻ തന്നെ തങ്കച്ചനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനു അടിമാലിക്കും, മഹേഷ് കുഞ്ഞുമോനും ഉണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോൾ തങ്കച്ചനും അപകടം സംഭവിച്ചിരിക്കുന്നത്.

Read More

‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം പാസാക്കി 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത്…

Read More

4 കർണാടക പോലീസുകാർക്കെതിരെ കേരളത്തിൽ പിടിച്ചുപറിക്കേസ്

കൊച്ചി: കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളിൽ നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത് നാല് കർണാടക പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഭയപ്പെടുത്തി പണം അപഹരിക്കൽ, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘം ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ എസ്ഐ ശിവപ്രകാശ്, പോലീസുകാരായ വിജയകുമാർ, സന്ദേശം, ശിവണ്ണ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരുടെ കൈയിൽനിന്ന് തട്ടിയെടുത്ത് 3.95 ലക്ഷം രൂപ ഇവരിൽനിന്ന് കണ്ടെടുത്തു. കുമ്പളങ്ങി ഇല്ലിക്കൽക്കുന്നേൽ അഖിൽ ആൽബി (31), കുമ്പളങ്ങി സെന്റ് ജോർജ് പള്ളിക്കുസമീപം കളിപ്പറമ്പിൽ നിഖിൽ ജോസഫ് (30)…

Read More

പ്രതിയെ പിടികൂടാൻ കേരളത്തിലേക്ക് പോയ കർണാടക പോലീസ് കേരള പോലീസിന്റെ പിടിയിൽ 

ബെംഗളൂരു : തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പോലീസ് പണമെടുത്തതായി പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം നൽകി. ഇതിൽ സംശയം…

Read More

പതിനേഴു ദിവസം മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നഗരത്തിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: പതിനേഴു ദിവസത്തിനു മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. നഗരത്തിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവർത്തകർ കാണുകയായിരുന്നു.  തുടർന്ന് ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു. ഷെസിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് രാത്രിയോടെ ഷെസിൻ നാട്ടിൽ എത്തും. കുട്ടി എങ്ങനെയാണ് ബംഗളൂരുവിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. നാട്ടിലേക്ക് എത്തിയതിനു ശേഷമാകും ഈ വിവരങ്ങൾ ചോദിച്ചറിയുക.  ജൂലൈ 16 നാണ് കണ്ണൂർ കക്കാടുനിന്ന് ഷെസിനെ കാണാതാവുന്നത്. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥിയായ…

Read More

കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് കുടക് സ്വദേശി മരിച്ചു 

കണ്ണൂർ : നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന. എന്നാൽ ഇന്ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്.

Read More
Click Here to Follow Us