സ്കൂളുകൾ ജൂൺ 3 ന് തുറക്കും

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളില്‍ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്കൂള്‍…

Read More

കാണാതായ ദേവനന്ദ തൂങ്ങി മരിച്ച നിലയിൽ ഒപ്പം യുവാവും 

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം…

Read More

പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നും കിറ്റുകൾ പിടികൂടി

കല്‍പ്പറ്റ: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വയനാട് കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പോലീസും തെരഞ്ഞെടുപ്പ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കിറ്റുകള്‍ ബിജെപി വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രന്റെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് കേരളത്തിൽ പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

Read More

ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; നില ഗുരുതരം

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. തലക്കോണം സ്വദേശി വിഷ്ണുവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം. വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍…

Read More

കേരളത്തിലേക്കുള്ള ബസ് അപകടത്തിൽപെട്ടു; ഒരു മരണം നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച്‌ കൂടുതൽ വിവരമൊന്നും നിലവിൽ ലഭ്യമായിട്ടില്ല. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ…

Read More

പ്രധാനമന്ത്രി കേരളത്തിലേക്ക് ; റോഡ് ഷോ ചൊവ്വാഴ്ച

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നരേന്ദ്രമോദി റോഡ് ഷോ നടത്തും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്.

Read More

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു: എം.ഡി.എം.എയുമായി മൂന്നുപേർ പിടിയില്‍. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27), സഹോദരൻ ജൂവല്‍ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്. ബെംഗളൂരുവിൽ നിന്നും കഞ്ചാവും മറ്റ് ലഹരിപദാർത്ഥങ്ങളും നാട്ടിലെത്തിച്ച്‌ വില്‍പന നടത്തിവരികയായിരുന്നു. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാഡിന് സമീപം നിർത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. പ്രതികളില്‍ നിന്നും 3.5 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. കോട്ടയം…

Read More

കേരളത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ നാളെ ബിജെപിയിൽ ചേരും; കെ സുരേന്ദ്രൻ 

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നാളെ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാളെ രാവിലെ 11 മണിയോടെ തിരുവനന്തപുരം എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തിലെത്തി ഇവർ അംഗത്വം എടുക്കും. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരും. നാളെ, അതായത് 14-ാം തീയതി തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കും. തുടര്‍ന്നങ്ങോട്ട്…

Read More

കേരളത്തിൽ നിപ വൈറസ് സാന്നിധ്യം; രണ്ട് ജില്ലകൾക്ക് മുൻകരുതൽ നിർദേശം 

കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളില്‍ മുൻകരുതല്‍ വേണമെന്ന് എൻഐവി. നിപ ബാധിത മേഖലയായ കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചെന്ന് പഠന റിപ്പോർട്ട്. പൂനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളില്‍ നിപബാധിത മേഖലകളില്‍ നിന്നും ശേഖരിച്ച വവ്വാല്‍ സ്രവങ്ങളുടെ പരിശോധന ഫലങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര,മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര,…

Read More
Click Here to Follow Us