തിരുവനന്തപുരം: പോലീസ് മേധാവിയാകാത്തതില്‍ നിരാശയില്ലെന്ന് ഡിജിപി ബി സന്ധ്യ. എന്തുകൊണ്ട് പോലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണെന്നും വനിത എന്ന നിലയില്‍ സേനയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും നേരിട്ടിട്ടില്ലെന്നും സന്ധ്യ പറഞ്ഞു. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ അടിക്കടിയുണ്ടായ തീപിടുത്തം, താനൂര്‍ ബോട്ടപകടം ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നെന്നും ബി സന്ധ്യ പറഞ്ഞു. ബ്രഹ്മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നതെന്നും സന്ധ്യ പറഞ്ഞു. സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയത് കുറ്റപത്രത്തിലെ അപാകത കൊണ്ടല്ല. എത്രയോ…
Read MoreTag: Kerala Police
അന്താരാഷ്ട്ര മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ
ബെംഗളൂരു: അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയായ വിദേശ പൗരന് പിടിയില്‍. ഘാന സ്വദേശിയായ വിക്ടര്‍ ഡി.സാബായാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കേരളത്തിലേക്ക് എം.ഡി.എം.എ , എല്‍.എസ്.ഡി പോലുള്ള മാരക സിന്തറ്റിക്ക്ഡ്രഗ്സ് മൊത്തമായി വില്‍പ്പനക്കായി എത്തിക്കുന്ന ഇയാള്‍ ബെംഗളൂരുവിൽ നിന്നും 150 ഗ്രാം എം.ഡി.എംയുമായാണ് പിടിയിലായത്. കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍ നവംബര്‍ 28 ന് 58 ഗ്രം എം.ഡി.എം.എ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജു രാജ്.പി യുടെ നിര്‍ദേശപ്രകാരം നടക്കാവ്…
Read Moreപോക്സോ കേസിലെ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി
ബെംഗളൂരു: പട്ടാമ്പി പോക്സോ കേസിൽ വിധി കേട്ടതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകത്തിൽ നിന്നും പോലീസ് പിടികൂടി. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ പ്രതിയെ ചാലിശ്ശേരി പോലീസാണ് കർണാടകയിൽ നിന്നും പിടികൂടിയത്. പാലക്കാട് എസ്പി വിശ്വനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കർണാടകയിൽ നിന്ന് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെ പിടികൂടിയത്. പ്രതിയുടെ നമ്പർ ട്രാക്ക് ചെയ്താണ് അന്വേഷണസംഘം ഞായറാഴ്ച കർണാടകയിലേക്ക് തിരിച്ചയച്ചത്. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.
Read Moreഓൺലൈൻ തട്ടിപ്പ്, നൈജീരിയൻ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: സൈബർ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയൻ സ്വദേശിയായ ഇമാനുവൽ ജെയിംസ് ലിഗബിട്ടിയാണ് കേരള പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സിറ്റി സൈബർ പോലീസ് ബെംഗളൂരുവിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മലയാളികളെ ഓൺലൈൻ തട്ടിപ്പിനിരയാകുന്ന നൈജീരിയൻ സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ശേഖരിക്കുകയാണ് പോലീസ്. ആർബിഐയുടെ പേര് ഉപയോഗിച്ചും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ആർബിഐയിലെ മെയിൽ ഐഡി ഉപയോഗിച്ച്…
Read Moreഉല്ലാസ യാത്ര പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്
തിരുവനന്തപുരം: ഉല്ലാസ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്. ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധക്ക് എന്ന തലക്കോട്ടെയാണ് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നത്. യാത്ര പോകുന്ന വിവരങ്ങളും ലൊക്കേഷനുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാതിരിയ്ക്കുക, യാത്രയ്ക്കിടയിൽ പബ്ലിക്/ സൗജന്യ വൈഫൈ ഉപയോഗിയ്ക്കാൻ ശ്രദ്ധിക്കുക, ഉപയോഗിയ്ക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക, അപരിചിതർ നൽകുന്ന ചാർജുകളും പവർ കമ്പനികളും ഉപയോഗിക്കേണ്ട നിർദ്ദേശങ്ങൾ. നടൻ ജഗതി ശ്രീകുമാറിന്റെ പടത്തോടെ ഡിസൈൻ ചെയ്ത പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
Read Moreഇന്ന് നാട്ടിൽ എത്തിയിരിക്കണം: വിജയ് ബാബുവിന് കേരള പൊലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകൾ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്. ഇതിനായുളള നടപടികൾ ഇന്നലെത്തന്നെ തുടങ്ങിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം എത്തിയില്ലെങ്കിൽ ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു
Read Moreതന്നെ നാലാം ക്ലാസ്സുമുതല്‍ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി; പൊലീസുകാരനെതിരെ കേസ്.
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി കണ്ട്രോള് റൂമിലെ പൊലീസുകാരനെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനം ആരോപിക്കപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് കൂടിയാണ്. തന്നെ നാലാം ക്ലാസ്സുമുതല്‍ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More