ബെംഗളൂരു:കന്നഡ ടെലിവിഷൻ നടൻ സമ്പത്ത് ജെ റാം ആത്മഹത്യ ചെയ്ത നിലയിൽ.നെലമംഗലയ്ക്കടുത്തുള്ള വീട്ടിൽ ആണ് താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അഗ്നിസാക്ഷി, ശ്രീ ബാലാജി, ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. വേണ്ടത്ര അവസരങ്ങൾ ഇല്ലാതിരുന്നതിനാൽ നടൻ ആശങ്കയിൽ ആയിരുന്നില്ലെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
Read MoreTag: Kannada actor
വിവാദ ട്വീറ്റ്, നടൻ ചേതൻ അറസ്റ്റിൽ
ബെംഗളുരു: ഹിന്ദുത്വക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ പോലീസ് അറസ്റ്റ് ചെയ്തു. നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിന് ആണ് ചേതൻ കുമാർ അഹിംസയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളുരു ശേഷാദ്രിപുരം പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്റംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടനെ അറസ്റ്റ് ചെയ്തത്. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ട്വിറ്ററിലൂടെയുള്ള നടന്റെ പ്രതികരണമെന്ന് പരാതി. ഇന്നലെയാണ് നടൻ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വയെന്ന് ട്വീറ്റ് ചെയ്തത്.
Read Moreകന്നഡ നടൻ മൻദീപ് റോയ് അന്തരിച്ചു
ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് (73) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500 ഓളം സിനിമകളിൽ വേഷമിട്ട ഇദ്ദേഹം നടൻ ശങ്കർ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1981 ൽ പുറത്തിറങ്ങിയ മിഞ്ചിന ഊട്ട് ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, കുരിഗാലു സാർ കുരിഗാലു, അമൃതധാര തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2021 ൽ പുറത്തിറങ്ങിയ ഓട്ടോ രമണൻ ആയിരുന്നു അവസാന ചിത്രം.
Read Moreപുനീത് രാജ്‌കുമാർ ചരമവാർഷികം ഇന്ന്, 100 ലധികം ഹോട്ടലുകളിൽ ഫുഡ് ഫെസ്റ്റിവൽ
ബെംഗളൂരു: പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമ വാർഷികം ഇന്ന്. ഇതോടനുബന്ധിച്ച് തിയേറ്ററുകളിലേക്ക് എത്തിയ അപ്പുവിന്റെ അവസാന ചിത്രം ഏറ്റെടുത്ത് ആരാധകർ. വൻ സ്വീകാര്യതയാണ് നിലവിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചരമവാർഷികത്തോടനുബന്ധിച്ച് നഗരത്തിലെ 100 ലധികം ഹോട്ടലുകളിൽ ഫുഡ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്. ഇത് നവംബർ 5 വരെ നീളും. ഭക്ഷണ പ്രിയനായ പുനീതിനോടുള്ള ആദരമാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.
Read Moreനടൻ ഉദയ് ഹുത്തിനഗഡെ അന്തരിച്ചു
ബെംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവില്‍ അന്തരിച്ചു. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്. 1987-ല്‍ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍, അനന്ത്‌നാഗ്, അംബരീഷ് തുടങ്ങിയ കന്നഡ സിനിമയിലെ പ്രതിഭകള്‍ക്കൊപ്പം അഭിനയിച്ചു. ഉദ്ഭവ, അമൃതബിന്ദു, കര്‍മ, അഗ്നിപര്‍വ്വ, ടൈഗര്‍ പ്രഭാകര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഏതുവേഷവും അനായാസമായി കൈകാര്യം ചെയ്യുന്ന നടനാണ് ഉദയ്. അഭിനയത്തോടൊപ്പം ഫോട്ടോഗ്രാഫറെന്ന നിലയിലും ഏറെ…
Read More