പുനീത് രാജ്‌കുമാർ ചരമവാർഷികം ഇന്ന്, 100 ലധികം ഹോട്ടലുകളിൽ ഫുഡ് ഫെസ്റ്റിവൽ

ബെംഗളൂരു: പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമ വാർഷികം ഇന്ന്. ഇതോടനുബന്ധിച്ച് തിയേറ്ററുകളിലേക്ക് എത്തിയ അപ്പുവിന്റെ അവസാന ചിത്രം ഏറ്റെടുത്ത് ആരാധകർ. വൻ സ്വീകാര്യതയാണ് നിലവിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചരമവാർഷികത്തോടനുബന്ധിച്ച് നഗരത്തിലെ 100 ലധികം ഹോട്ടലുകളിൽ ഫുഡ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്. ഇത് നവംബർ 5 വരെ നീളും. ഭക്ഷണ പ്രിയനായ പുനീതിനോടുള്ള ആദരമാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.

Read More