ഐ.എസ്.ആർ.ഒ. തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ 

ചെന്നൈ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ഐ.എസ്.ആർ.ഒ. ) പ്രധാനപദവി വഹിക്കുന്ന തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം തമിഴ്‌നാട് സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ചന്ദ്രയാൻ, ആദിത്യ എൽ-1 ദൗത്യങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച മുൻ ചെയർമാൻ കെ.ശിവൻ അടക്കം ഒമ്പതു പേർക്കാണ് പാരിതോഷികം. ഇവർ ഒരോരുത്തരുടെയും പേരിൽ എൻജിനിയറിങ് വിദ്യാർഥികൾക്കുവേണ്ടി സ്കോളർഷിപ്പുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ശാസ്ത്രജ്ഞരെ ആദരിക്കാനായി ചെന്നൈയിൽ സർക്കാർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുഇതിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാരിതോഷികവും സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…

Read More

ചന്ദ്രയാൻ–3; വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി ശനിയാഴ്ച്ച 

ബെംഗളൂരു: ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പെസ് ആപ്ലിക്കേഷൻ സെൻറർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യം അറിയിച്ചത്. ലാൻഡറും റോവറും ഇന്ന് വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇതു ശനിയാഴ്ചത്തേയ്ക്കു മാറ്റിയെന്ന് നീലേഷ് ദേശായി പറഞ്ഞു. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേയ്ക്കു മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി. ഓഗസ്റ്റ് 23 നു വൈകിട്ട്…

Read More

ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ

ബെംഗളൂരു: ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ. എക്സ് പ്ലാറ്റ്ഫോമിലിട്ട പോസ്റ്റിലൂടെയാണ് ശാസ്ത്രജ്ഞനായ ആശിഷ് ലാംബയുടെ അനുഭവം പുറംലോകമറിഞ്ഞത്. ആശിഷിന്റെ കാറിന്റെ ഡാഷ്ബോർഡിലെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളും പോസ്റ്റിൽ പങ്കുവച്ചിരുന്നു. ഹെൽമറ്റ് പോലും ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് പൊടുന്നനെ താൻ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കയറുകയും കൂട്ടിയിടിക്കാതിരിക്കാൻ ബ്രേക്കിൽ ചവിട്ടുകയും ചെയ്തെന്നാണ് എക്സിലെ കുറിപ്പിൽ പറയുന്നത്. കെഎ 03 കെഎം 8826 എന്ന വാഹനത്തിന്റെ നമ്പറും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ആശിഷിന്റെ വാഹനം ബ്രേക്ക് ഇട്ടതിനു പിന്നാലെ സ്കൂട്ടർ യാത്രികൻ…

Read More

ചന്ദ്രയാൻ 3: ശാസ്ത്രജ്ഞരെ വിധാൻ സൗധയിൽ ആദരിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനെയും മറ്റു ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു. വ്യാഴാഴ്ച പീനിയയിലെ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. സിദ്ധരാമയ്യ സോമനാഥിന് പൂച്ചെണ്ട് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിനന്ദനമറിയിച്ചു. പ്രവർത്തനത്തിന് പിന്നിൽ 500-ഓളം ശാസ്ത്രജ്ഞരെ ഉടൻതന്നെ വിധാൻസൗധയിൽ ക്ഷണിച്ച് ആദരിക്കുമെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച രാത്രിതന്നെയെത്തി എസ്. സോമനാഥിനെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചിരുന്നു.

Read More

ചന്ദ്രയാൻ-3;ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ചന്ദ്രയാൻ-3 രാജ്യത്തിന്റെ ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

Read More

സോഫ്റ്റ് ലാൻഡിങ് മുൻനിശ്ചയപ്രകാരം; എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ 

ബെംഗളൂരു: മുൻനിശ്ചയപ്രകാരം ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തുടങ്ങുമെന്ന് ഇസ്റോ അറിയിച്ചു. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04 എൻ ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കണമെന്നും പദ്ധതി പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുമെന്നും ഇസ്റോ അറിയിച്ചു.  വൈകുന്നേരം 5.45 ന് ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ ആരംഭിക്കുക. ലാൻഡറിലെ 4 ട്രാസ്റ്റർ എൻജിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിംഗ് വിജയകരമായാൽ 25n…

Read More

ചന്ദ്രയാൻ -3 ദൗത്യം വിജയമാകും ; ഐഎസ്ആർഒ മുൻ മേധാവി

ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ മേധാവി കെ. ശിവൻ. നിർണ്ണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് പ്രവർത്തനത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി നമ്മുടേതായ സംവിധാനമുണ്ട്. ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായാണ് മൂന്നാം ചന്ദ്ര നിർമ്മാണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള പേടകത്തിന്റെ യാത്രാ പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാൻ രണ്ട് പ്രവർത്തനത്തിന്റെ ഡേറ്റുകൾ പഠിച്ചതിന് ശേഷമാണ് മൂന്നാം പദ്ധതിയെന്നും അത് വളരെ സഹായകമായതായും…

Read More

സന്തോഷ വാർത്ത അറിയിച്ച് ഐ എസ് ആർ ഒ 

ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം…

Read More

മംഗൾയാന് ‘വിട’

ബെംഗളൂരു: മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്റുമായുള്ള ഇന്ത്യയുടെ ബന്ധം പൂർണമായി നഷ്ടമായതായി റിപ്പോർട്ട് ‘മംഗൾയാൻ’ പേടകത്തിൻറെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് പുറത്ത് വരുന്ന വിവരം . ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇൻറർ പ്ലാനറ്ററി മിഷനായ ‘മംഗളയാൻ’ ഒടുവിൽ എട്ടു വർഷത്തെ സേവനം പൂർത്തിയാക്കി വിടവാങ്ങുന്നു എന്ന വാർത്തയാണ് ലഭ്യമാകുന്നത്.  450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എൽവി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ബഹിരാകാശ പേടകം അതിൻറെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന്…

Read More

ഐഎസ്ആർഒ, പുതിയ പി എസ് എൽ വി ലോഞ്ചറിന് 860 കോടിയുടെ കരാർ 

ബെംഗളൂരു: ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിൽ ഐ എസ് ആർ ഒ. രാജ്യത്തെ വാണിജ്യ വ്യവസായ രംഗത്തെ കുതിച്ച് ചാട്ടത്തിന് വേണ്ടി പുതിയ പി എസ് എൽ വി ലോഞ്ചർ നിർമ്മിക്കാൻ 860 കോടി രൂപയുടെ കരാറിൽ ഒപ്പു വെച്ചു. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടന്ന ഏഴാമത് സ്‌പേസ് എക്‌സ്‌പോ 2022ന്റെ ഉദ്ഘാടന ചടങ്ങിൽ എച്ച്‌എഎല്ലും എൻ എസ് ഐ എല്ലും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് 860 കോടി രൂപ ചിലവ് വരും. ഇത് വരെ 52 പി എസ്…

Read More
Click Here to Follow Us