വാക്കുതർക്കം; യുവാവ് സഹോദരനെ വെടിവച്ചു 

കൊച്ചി: മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്. ഇരുവരും തമ്മിലുളള തര്‍ക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. വയറിനു പരിക്കേറ്റ നവീന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇരുവരും ജ്യേഷ്ഠാനുജത്തിമാരുടെ മക്കളാണ്. മദ്യപിക്കുന്നതിനിടെയായിരുന്നു തർക്കവും ആക്രമണവും. ഇവർ തമ്മില്‍ മുമ്പും വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Read More

ബെംഗളൂരുവിൽ കഫേയിൽ സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്ക് 

ബെംഗളൂരു: കുന്ദലഹള്ളിയിലെ കഫേയിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്‌. നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്‌ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന…

Read More

സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 7 പേർക്ക് സാരമായി പരിക്കേറ്റു 

ബെംഗളൂരു: ബെലഗാവിയിൽ ശനിയാഴ്ച അർദ്ധരാത്രി ഗോകാക്ക് താലൂക്കിലെ അക്കത്തൻഗരഹല ഗ്രാമത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീടിന്റെ ഓടുകൾ പറന്നു പോകുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. രാജശ്രീ നിർവാണി, അശോക നിർവാണി, സോമനഗൗഡ നിർവാണി, ദീപാ നിർവാണി, മക്കളായ നവീന നിർവാണി, വിദ്യാ നിർവാണി, 9 മാസം പ്രായമുള്ള ബസനഗൗഡ നിർവാണി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ബെൽഗാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ…

Read More

മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമി സുരേഷിന് പരിക്ക് 

മിക്സി പൊട്ടി തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്. പാചക വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. മിക്‌സിയുടെ ബ്ലേഡ് കയ്യില്‍തട്ടി വലത് കയ്യിലെ അഞ്ച് വിരലുകളും മുറിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. ഫോട്ടോ ഉൾപ്പെടെ താരം പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള കുക്കിങ് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പച്ചമാങ്ങ രസം ഉണ്ടാക്കുകയായിരുന്നു അഭിരാമി. വേവിച്ച പച്ചമാങ്ങ മിക്‌സിയില്‍ ഇട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മിക്സി പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. അപകടശേഷം പത്ത് മിനിറ്റോളം എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലായിരുന്നു.…

Read More

നടൻ ആസിഫ് അലി ആശുപത്രിയിൽ 

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ആസിഫ് അലിയുടെ കാൽമുട്ടിനാണ് പരിക്കേറ്റത്. താരത്തെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Read More

ചെന്നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്

ബെംഗളൂരു: ഹരിഹർ താലൂക്കിലെ മലേബെന്നൂരിനടുത്തുള്ള ഹോളസിരിഗെരെ ഗ്രാമത്തിൽ ചൊവ്വാഴ്ച ചെന്നായയുടെ ആക്രമണത്തിൽ അഞ്ച് ഗ്രാമീണർക്ക് പരിക്കേറ്റു. ഗ്രാമത്തിലെ കൃഷിഭവനുകളിൽ കടന്ന ചെന്നായ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഹരിഹറിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കൾ ചെന്നായയെ ആക്രമിക്കുകയും പരിക്കുകളോടെ അത് മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

Read More

സ്കൂൾ ബസ് കുഴിയിലേക്ക് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ രാമനഗര ജില്ലയിലെ മഗഡി ഗ്രാമത്തിൾ വെച്ച് 12 വിദ്യാർത്ഥികളടങ്ങുന്ന സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞ് പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്. കൊടും വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം വിട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് സംഭവം കണ്ടു നിന്നവർ വിവരിക്കുന്നു . ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ ഒരു അധ്യാപകനും ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹുലിക്കൽ വില്ലേജിലെ മാനസ ഗംഗോത്രി വിദ്യാലയത്തിലെ ബസ് ഡ്രൈവർ രംഗനാഥാണ് ഓടിച്ചിരുന്നത്.…

Read More

റൈഡർ ട്രാക്കിൽ നിന്നും തെറിച്ചു വീണ 12 വയസുകാരിക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ആനന്ദ് നഗറിലെ താൽക്കാലിക അമ്യൂസ്‌മെന്റ് മേളയിലെ ജോയ്‌റൈഡ് ട്രാക്കിൽ നിന്ന് തെറിച്ച് വീണ് 12 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഒന്നിലധികം ഒടിവുകൾ സംഭവിച്ച പെൺകുട്ടി അപകടനില തരണം ചെയ്ത പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. ജോയ്‌റൈഡ് ഉടമകൾക്കും നടത്തിപ്പുകാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, മറ്റ് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ‘ഫിഷ് തീം ഫെയർ’ ഇപ്പോഴും നടക്കുന്നതിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അസ്വസ്ഥരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. എങ്കിലും തന്റെ മകൾക്ക് ക്ലാവിക്കിൾ…

Read More

ദക്ഷിണ കന്നഡയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. സംഭവം നടക്കുമ്പോൾ തിങ്കളാഴ്ച യെരുഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവർ. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂഡ്ബിദ്രിക്കടുത്തുള്ള കാഞ്ചിബൈലു പടവ് സ്വദേശികളായ മണിപ്രസാദ് പൂജാരി (22), യശ്വന്ത് മുഗേര (22) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. “വൈകിട്ട് 5.30 ഓടെ ഇടിമിന്നലേറ്റ് പൂജാരിയും മുഗേരയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീൺ കുമാർ, ഗണേഷ്, സന്ദീപ് എന്നിവർക്ക് പൊള്ളലേറ്റു,” എന്നും ദക്ഷിണ…

Read More

സമരക്കാരുടെ വാഹനം കയറി പോലീസ് ഉദ്യോ​​ഗസ്ഥന്റെ കാലിന് പരിക്ക്

ബെം​ഗളുരു; സമരത്തിനിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥന്റെ കാലിലൂടെ എസ് യുവി കയറിയിറങ്ങി പരിക്കേറ്റു. ഭരത ബന്ദിനോടനുബന്ധിച്ച് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസുകാരനാണ് പരിക്കേറ്റത്. ബെം​ഗളുരു നോർത്ത് ഡിവിഷൻ ഡിസിപി ധർമേന്ദ്ര കുമാർ മീണയുടെ കാൽപ്പാദത്തിലൂടെയാണ് സമരക്കാരുടെ കാർ കയറിയിറങ്ങിയത്. ഡ്രൈവർ ഹരീഷ് ​ഗൗഡയെയും വാഹനവും കസ്റ്റഡിയിൽ എടുത്തതായി പോലീസുകാർ വ്യക്തമാക്കി. സമരക്കാരുടെ വാഹനത്തിന്റെ ടയർ തന്റെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങിയതായി മീണ പറഞ്ഞു.  

Read More
Click Here to Follow Us